വത്തിക്കാൻ കാര്യാലയത്തിൽ കൂടുതൽ കന്യാസ്ത്രീകളെ നിയമിച്ചേക്കും

0

വത്തിക്കാൻ കാര്യാലയത്തിലെ മുതിർന്ന സ്ഥാനങ്ങളിൽ കൂടുതൽ കന്യാസ്ത്രീകളെയും മറ്റു വനിതകളെയും നിയമിക്കാൻ മാർപ്പാപ്പ ആഗ്രഹിക്കുന്നതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ വനിതാ പുരോഹിത്യത്തെ കുറിച്ചുള്ള സമീപനം ഇപ്പോഴുള്ളതുപോലെ തന്നെ തുടരും എന്ന്  റോമൻ കത്തോലിക്ക സഭയുടെ തലവനായ പാപ്പ വ്യക്തമാക്കി.

അടുത്ത കാലത്ത് ഫിലിപ്പീൻ തലസ്ഥാനമായ മനിലയിലെ  ഒരു കത്തോലിക്കാ സർവകലാശാലയിൽ നടന്ന യുവജന റാലിയെ സംബോധന ചെയ്തപ്പോഴാണ് മുൻ‌കൂർ തയ്യാറാക്കാത്ത ഈ പരാമർശങ്ങൾ മാർപ്പാപ്പ നടത്തിയത്.

സ്റ്റേജിൽ തന്നെ അഭിസംബോധന അഞ്ചു പേരും  പുരുഷന്മാർ ആയിരുന്നു എന്നാ കാര്യം ശ്രദ്ധിച്ചതിനു ശേഷമാന് ഈ പരാമർശം മാർപ്പാപ്പ  ചെയ്തത്. വനിതകളുടെ ആശയങ്ങളെ ശ്രവിക്കണം എന്നും പുരുഷ ആധിപത്യ പ്രവണത സഭയിൽ കുറക്കണം എന്നും മാർപാപ്പ ഉപദേശിച്ചു.

“വനിതകൾക്ക് ഇന്നത്തെ സമൂഹത്തോട് പറയാൻ ധാരാളം ഉണ്ട് . നാം പുരുഷന്മാർ പുരുഷാധിപതികൽ ആവേണ്ടതില്ല”. പുരുഷാധിപത്യം എന്നതിനു സമാനമായ ‘machista’ എന്ന സ്പാനിഷ് പദമാണ്  മാർപ്പാപ ഉപയോഗിച്ചത്.

“(നാം) സ്ത്രീകൾക്ക് അവസരങ്ങൾ നല്കാറില്ല, എന്നാൽ നമ്മിൽ നിന്ന് വിഭിന്നം ആയി സ്ത്രീകൾക്ക് മറ്റൊരു കാഴ്ചപ്പാടോടെ കാര്യങ്ങൾ കാണാനുള്ള  കഴിവുണ്ട്. പുരുഷന്മാർക്ക് ഉൾക്കൊള്ളാനാവാത്ത തരത്തിലുള്ള ചോദ്യങ്ങൾ  ഉയർത്താനുള്ള കഴിവ് അവർക്കുണ്ട്” വന്പിച്ച കരഘോഷത്തോടെയാണ് സദസ്സ് മാർപ്പാപ്പയുടെ വാക്കുകളെ എതിരേറ്റത്.

വാർത്തക്കും ചിത്രത്തിനും കടപ്പാട്:  റോയിട്ടേഴ്സ്.
ചിത്രം: മനില സർവകലാശാലയിൽ നടന്ന യുവജന സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പ ഒരു ആണ്‍കുട്ടിയെയും പെൺകുട്ടിയെയും ആലിംഗനം ചെയ്യുന്നു.

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply