ഫ്രാൻസിസ് മാർപാപ്പ ഉയർത്തുന്ന ചോദ്യങ്ങൾ

0

ഫ്രാൻസിസ് മാർപാപ്പ ഉയർത്തുന്ന ഏതാനും ചോദ്യങ്ങൾ ഇതാ. അദ്ദേഹം രചിച്ചിട്ടുള്ള വിവിധ പ്രമാണ രേഖകളിൽ നിന്നും പ്രസംഗങ്ങളിൽ നിന്നും സങ്കലനം ചെയതിട്ടുള്ളതാണ് ഈ ചോദ്യങ്ങൾ:

 • സമർപ്പിതരും വൈദിക വിദ്യാർത്ഥികളും എവിടെയൊക്കെ ഉണ്ടോ അവിടൊക്കെ സന്തോഷം ഉണ്ട്; ആ സന്തോഷം എപ്പോഴും ഉണ്ട്! അതു പ്രസന്നതയും സന്തോഷവും, ഈശോയെ അനുഗമിക്കുന്ന സന്തോഷവും; പരിശുദ്ധാത്മാവ് നമുക്ക് തരുന്ന സന്തോഷവും ആണ്, അത് ലോകം നല്കുന്ന സന്തോഷം അല്ല. സന്തോഷം ഉണ്ട്! എന്നാൽ അത് എവിടെയാണ് ജനിക്കുന്നതു?  (FRANCIS, Meeting with Seminarians and Novices, Rome, 6 July 2013).
 • നിങ്ങളുടെ ഉള്ളിന്റെ ആഴത്തിലേക്കു നോക്കി സ്വയം ചോദിക്കുക:
  മഹത്തായ ഒരു കാര്യം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു ഹൃദയം നിങ്ങൾക്കുണ്ടോ? അഥവാ അത്തരം കാര്യങ്ങളുടെ താരാട്ട് കേട്ടുറങ്ങുന്ന ഒരു ഹൃദയം നിങ്ങൾക്ക്  ഉണ്ടോ? അന്വേഷണത്തിന്റെ അസ്വസ്തത നിങ്ങളുടെ ഹൃദയം നിലനിർത്തുന്നുണ്ടോ? അതോ ഹൃദയത്തെ കഠിനമാക്കുന്ന കാര്യങ്ങളിൽ നിങ്ങൾ ജീവിതത്തെ തളച്ചിടുന്നോ? ദൈവം നിന്നെ കാത്തിരിക്കുന്നു; അവൻ നിങ്ങളെ അന്വേഷിക്കുന്നു;നീ  എങ്ങനെയാണ്  അവനോടു പ്രതികരിക്കുന്നത്? നിങ്ങളുടെ ആത്മാവിന്റെ സ്ഥിതിയെ കുറിച്ച് നിങ്ങൾക്ക്  അവബോധം ഉണ്ടോ? അതോ നിങ്ങൾ അതിനെ കയറൂരി വിട്ടിരിക്കയാണോ? ദൈവം നിങ്ങളെ കാത്തിരിക്കുന്നു എന്നാ കാര്യത്തിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അതോ ഈ സത്യം “വാക്കുകളിൽ” മാത്രം ഒതുങ്ങുന്നുവോ? (FRANCIS, Homily for the opening of the General Chapter of the Order of St. Augustine, Rome, 28 August 2013.)
 • നാം താൽക്കാലിക സംസ്കാരത്തിന്റെ ഇരയാകളാണ്. ഞാൻ ഒരു ചിന്ത നല്കാൻ ആഗ്രഹിക്കുന്നു: എനിക്ക് എങ്ങനെ സ്വതന്ത്രനാകാൻ കഴിയും, എങ്ങനെ ഈ “താത്കാലിക സംസ്കാര” ത്തിൽ നിന്ന് മുക്തനാകാൻ കഴിയും? (FRANCIS, Meeting with Seminarians and Novices, Rome, 6 July 2013.)
 • കുട്ടികളുടെ രൂപീകരണത്തിന്റെ  ഉത്തരവാദിത്വം ഉള്ള എല്ലാ മുതിർന്നവരുടെയും ഒരു പ്രാഥമിക കർത്തവ്യം ഇതാണ്:  നല്ല  മാതൃകകൾ  ഇളയവർക്ക് സ്ഥിരതയോടെ നല്കുക. സ്ഥിരതയുള്ള ചെറുപ്പക്കാരെ  നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾക്ക് സ്ഥിരത ഉണ്ടോ? അന്യഥാ ദൈവം പരീശന്മാരെ കുറിച്ച് പറഞ്ഞത് നമ്മളോടും പറയും: “അവർ പറയുന്നത് ചെയ്യുവിൻ എന്നാൽ അവരെ പോലെ ആകരുത്” സ്ഥിരതയും ആധികാരികതയും! (FRANCIS, Meeting with Seminarians and Novices, Rome, 6 July 2013.)
 • നാം സ്വയം ചോദിച്ചേക്കാം: ഞാൻ ദൈവത്തെ പ്രതി ജിജ്ഞാസുവാണോ? അവനെ പ്രഘോഷിക്കാനുള്ള ആകാംക്ഷ എന്നിൽ ഉണ്ടോ? അതോ തങ്ങളെത്തന്നേ സ്നേഹിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന തരം “ആത്മീയ ലൗകായതികത്വ”ത്തെ ഞാൻ അനുവദിക്കുന്നുണ്ടോ? എന്റെ ക്രിസ്തീയ ജീവിതത്തിൽ ഞാൻ സന്തോഷം അനുഭവിക്കുന്നുണ്ടോ? എന്റെ പൌരോഹിത്യത്തിൽ… എന്റെ എന്റെ മത ജീവിതത്തിൽ..? ദൈവത്തെ തേടാനുള്ള എന്റെ അഭിവഞ്ചയുടെ ശക്തി നിലനിർത്താൻ ഞാൻ എന്തു ചെയ്യുന്നു? കാരണം അവന്റെ വചനം മറ്റുള്ളവരെ പ്രതി എന്റെ ആത്മ സ്നേഹത്തിൽ നിന്ന് എന്നെ താഴെ ഇറക്കാൻ നിര്ബന്ധിക്കുന്നു. (FRANCIS, Homily for the Opening of the General Chapter of the Order of St. Augustine, Rome, 28 August 2013.)
 • സ്നേഹത്തിന്റെ അസ്വസ്ഥത നമുക്ക് തോന്നാറുണ്ടോ? ദൈവത്തോടും മറ്റുള്ളവരോടും ഉള്ള സ്നേഹത്തിൽ നാം വിശ്വസിക്കുന്നുവോ? അതോ നാം ഇവയെ ഒക്കെ ഗൌനിക്കുന്നെ ഇല്ലെ? അമൂർത്തമായ രീതിയിലും വാക്കുകളിലും മാത്രമല്ല, നാം കണ്ടു മുട്ടുന്നവരിൽ യഥാർഥ സഹോദരനെയും സഹോദരിയെയും നാം ദർശിക്കാറുണ്ടോ? അവരുടെ ആവശ്യങ്ങളെ  ഓർത്ത് നാം വ്യകുലപെടാറുണ്ടോ? അതോ നാം നമ്മിൽ തന്നെ നമ്മുടെ വാതിലുകൾ അടച്ചു കഴിയുക ആണോ? അഥവാ അങ്ങനെ നമ്മുടെ സമൂഹങ്ങളെ നാം നമ്മുടെ സൌകര്യത്തിനായുള്ള “സുഖപ്രദമായ കമ്മ്യൂണിറ്റികൾ” ആക്കി മാറ്റുക ആണോ? (FRANCIS, Homily for the Opening of the General Chapter of the Order of St. Augustine, Rome, 28 August 2013.)
 • വിശുദ്ധിയിലേക്കുള്ള ഈ മനോഹരമായ, മനോഹരമായ വഴി! മറ്റുള്ളവരെ കുറിച്ച് മോശമായി പറയാതിരിക്കുക. എന്നാൽ അവരെ നേരെയാക്കാൻ കഴിവുള്ള ബിഷപ്പിനോടോ സുപ്പീരിയരിനോടോ പറയുക. സഹായിക്കാൻ കഴിയാത്ത വ്യക്തികളോട്  പറഞ്ഞിട്ടു എന്ത് കാര്യം? സാഹോദര്യം പ്രധാനപ്പെട്ടതാണ്: എന്നാൽ നിങ്ങളുടെ സഹോദരങ്ങളെയോ, അപ്പനെയോ, അമ്മയെയോ കുറിച്ച് മോശമായി നിങ്ങൾ സംസാരിക്കുമോ? ഒരിക്കലും ഇല്ല. പിന്നെ എന്തുകൊണ്ട് നിങ്ങളുടെ പുരോഹിത ജീവിതത്തിലും സെമിനാരി ജീവിതത്തിലും സമർപ്പിത ജീവിതത്തിൽ അങ്ങനെ ചെയ്യുന്നു? ഇത്ര മാത്രം ഓർക്കുക സാഹോദര്യം! സഹോദര പ്രീതിയാണ് എല്ലാം. (FRANCIS, Meeting with Seminarians and Novices, Rome, 6 July 2013.)
 • കുരിശിന്റെ ചാരത്ത്, ഒരേ സമയം മറിയം ദുഃഖിതയായ  സ്ത്രീയും അതേസമയം തന്നെ ദുഃഖത്തിനും അപ്പുറം നിവൃത്തി ആകാൻ പോകുന്ന രഹസ്യങ്ങളെ പ്രതീക്ഷിച്ചു കാത്തിരിക്കുന്നവളും ആണ്. വിശ്വസിച്ചതിനാൽ ഭാഗ്യവതി ആയ അവൾ വിശ്വാസത്തിൽ നിന്ന്  പുതിയ ഒരു ഭാവി പൂത്തുലയുന്നത്  കാണുകയും ദൈവത്തിന്റെ നാളെയെ  പ്രതീക്ഷയോടെ കാത്തിരിക്കു കയും ചെയ്യുന്നു. ചിലപ്പോൾ ഞാൻ  ഓർക്കാറുണ്ട്: ദൈവത്തിന്റെ നാളെയെ കാത്തിരിയ്ക്കേണ്ടത് എങ്ങനെ എന്ന് നമുക്ക് അറിയാമോ? അല്ലെങ്കിൽ നാം അത് ഇന്ന് തന്നെ പ്രതീക്ഷിക്കുന്നുവോ? യേശുവിന്റെ കല്ലറയിൽ മുനിഞ്ഞു കത്തിയ  ഒറ്റ ദീപം ആണ് ആ അമ്മയുടെ പ്രത്യാശ. ആ നിമിഷം അത് തന്നെ ആണ് മനുഷ്യ കുലത്തിന്റെയും പ്രത്യാശ. ഞാൻ എന്നോട് തന്നെയും നിങ്ങളോടും ചോദിക്കുന്നു: ഈ വിളക്ക് ഇപ്പോഴും സംന്യാസ ഭവനങ്ങളിൽ തെളിഞ്ഞിരുപ്പുണ്ടോ? നിങ്ങളുടെ സംന്യാസ ഭവനങ്ങളിൽ നിങ്ങൾ ദൈവത്തിന്റെ നാളെയെ  കാത്തിരിക്കുന്നുണ്ടോ? (FRANCIS, Celebration of Vespers with the Community of Camaldolese Benedictine Nuns, Rome, 21 November 2013).
 • അവർ തന്റെ ആവശ്യം വെളിപ്പെടുത്തുന്നത് വരെ കാത്തുനിൽക്കാതെ മറ്റുള്ളവരുടെ അടുത്തേക്ക് പോകാനുള്ള ത്വരകം ആണ് എപ്പോഴും സ്നേഹത്തെ കുറിച്ചുള്ള അസ്വസ്ഥത. അത് നമുക്ക് അജപാലന പരമായ ഫലപ്രാപ്തി നൽകുന്നു. നാം  ഓരോരുത്തരും സ്വയം ചോദിക്കണം: എന്റെ ആത്മീയ ഫലപ്രാപ്തി ആരോഗ്യകരമാണോ? എന്റെ അപ്പസ്തോലിക ദൗത്യം ഫലദായകം ആണോ? (FRANCIS, Homily for the Opening of the General Chapter of the Order of St. Augustine, Rome, 28 August 2013.)
 • ലോകത്തെ എപ്പോഴും മാറ്റാനുള്ള അഗാധമായ അഭിവാഞ്ച ഒരു ആധികാരിക വിശ്വാസം പ്രദാനം ചെയ്യുന്നു. നാം സ്വയം ചോദിക്കേണ്ട ചോദ്യം ഇതാണ്: നമുക്ക് വലിയ ദർശനവും ഊർജ്ജവും ഉണ്ടോ? നാം ധൈര്യപ്പെടാറുണ്ടോ? നമുക്ക് ഉന്നതമായ സ്വപ്നങ്ങൾ ഉണ്ടോ? (സങ്കീ 68:10) അതോ നാം മന്ദോഷ്ണർ  ആണോ? അല്ലെങ്കിൽ നാം നമ്മുടെ  “ലാബിൽ ഉണ്ടാക്കിയ” അപ്പോസ്തലിക പ്രവർത്തനങ്ങളിൽ തൃപ്തി കണ്ടെത്തുന്നവർ ആണോ? (FRANCIS, Homily at the Holy Mass in the Church of the Gesù on the Feast of the Holy Name of Jesus, Rome, 3 January 2014.)

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply