തപസ്: ആന്തരിക ശുചീകരണം

0

ഹൃദയപരിവര്‍ത്തനവും ദൈവത്തിലേയ്കുള്ള തിരിച്ചു വരവുമാണ് തപസ്സിന്‍റെ പൊരുളെങ്കിലും അത് യാഥാര്‍ത്ഥൃമാക്കേണ്ടത് സമൂഹത്തിലും അനുദിന ജീവിത പരിസരങ്ങളിലുമാണെന്ന് ഫ്രാൻസിസ് പാപ്പാ പ്രസ്താവിച്ചു.

റോമിലെ അവന്‍റൈന്‍ കുന്നിലുള്ള വിശുദ്ധ സബീനായുടെ ബസിലിക്കയില്‍ നൊന്പാചാരണത്തോടനുബന്ധിച്ച വചനചിന്തയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

‘ഉപവാസത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ദൈവത്തിങ്കലേയ്കു പൂര്‍ണ്ണഹൃദയത്തോടെ തിരിച്ചുവരുവാനുള്ള ആഹ്വാനമാണ് തപസ്സെ’ന്ന് ജോവേല്‍ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ ആഹ്വാനംചെയ്തു. എന്നാല്‍ പ്രവാചകന്‍ പറയുന്ന പൂര്‍ണ്ണഹൃദയം വ്യക്തിപരമല്ലെന്നും, അത് സാമൂഹികമാണെന്നും പാപ്പാ വിശദീകരിച്ചു. മുതിര്‍ന്നവരെയും മക്കളെയും ശിശുക്കളെയും എല്ലാവരെയും വിളിച്ചുകൂട്ടിക്കൊണ്ട് സമൂഹത്തെ നവീകരിക്കുവാനും വിശുദ്ധീകരിക്കുവാനും ഉതകുന്നതാവണം പൂര്‍ണ്ണഹൃദയത്തോടെയുള്ള വ്യക്തിയുടെ തപസ്സാചരണമെന്ന് പാപ്പാ സമര്‍ത്ഥിച്ചു.

സത്യസന്ധതയും ആത്മാര്‍ത്ഥതയും തപസ്സാചരണത്തിന്റെ  അടിസ്ഥാനമാണെന്നു പ്രസ്താവിച്ച പാപ്പാ, അനുതാപത്തിലേയ്ക്കുള്ള ആത്മീയയാത്ര വെറും ആചാരാനുഷ്ഠാനങ്ങളുടെ അത്മാര്‍ത്ഥതയില്ലാത്ത അഭിനയമോ കാപട്യ പ്രകടനമോ ആക്കി മാറ്റരുതെന്നും, മറിച്ച് ഹൃദയപരിവര്‍ത്തനത്തിന്‍റെയും അനുതാപത്തിന്‍റെയും ആത്മാര്‍ത്ഥവും സത്യസന്ധവുമായ ചെയ്തികളായിരിക്കണമെന്നും ഉദ്ബോധിപ്പിച്ചു.

നിങ്ങളുടെ പ്രവൃത്തികള്‍ മറ്റുള്ളവര്‍ കാണേണ്ടതിനുവേണ്ടി അനുഷ്ഠിക്കരുത്; ഉപവസിപ്പിക്കുന്പോള്‍ ഫരീസേയരെപ്പോലെ നിങ്ങള്‍ കറുപ്പിക്കരുത്. അതുപോലെ ചെയ്ത നന്മകള്‍ പ്രശംസിക്കപ്പെടുവാനോ അതിന് പ്രതിസമ്മാനം ലഭിക്കുവാനോ ആഗ്രഹിക്കരുത്, പിന്നെ പ്രകടനപരതയും പ്രതിഫലേച്ഛയും ഇല്ലാതെ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ സാധിക്കണമെന്നും, കാരണം രഹസ്യത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍പോലും അറിയുന്ന സ്വര്‍ഗ്ഗീയ പിതാവ് നമുക്ക് സമ്മാനം തരുമെന്ന്  (മത്തായി 6:4, 6:18) പാപ്പാ ആഹ്വാനംചെയ്തു.

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply