അഫ്ഗാനിസ്ഥാനില്‍ ബന്ദിയാക്കപ്പെട്ട വൈദികന്‍ മോചിതനായി

0

അഫ്ഗാനിസ്ഥാനിലെ സെഞ്ചാന്‍ ജില്ലയില്‍ ഹീരാത് പ്രവിശ്യയിലുള്ള ഈശോ സഭയുടെ മേൽനോട്ടത്തിൽ ഉള്ള അഭയാര്‍ത്ഥി കേന്ദ്രത്തില്‍ (Jesusit’s Refugees’ Society) സേവനം ചെയ്യുന്പോൾ ബന്ദിയാക്കപ്പെട്ട ഇന്ത്യക്കാരനായ ഫാദര്‍ അലക്സിസ് പ്രേംകുമാർ മോചിതനായി.

ഫാദര്‍ പ്രേംകുമാറിനെ 2014 ജൂണ്‍  2-ാം തിയതി സമീപത്തുള്ള സഭയുടെ ഗ്രാമീണ വിദ്യാലയം സന്ദര്‍ശിക്കാന്‍ പോകവെയാണ് തോക്കു ധാരികളായ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയത്. ഇന്ത്യയില‍ മധുരൈ സ്വദേശിയായ ഫാദര്‍ പ്രേംകുമാറിനെക്കുറിച്ച് 8 മാസത്തോളം യാതൊരു വിവരവും ഇല്ലായിരുന്നു. ഈശോ സഭയുടെ മധുരൈ പ്രേവിന്‍സ് അംഗമാണ് 50 വയസ്സുകാരന്‍ ഫാദര്‍ പ്രേം. അഞ്ചു വര്‍ഷമായി മറ്റ് സഭാംഗങ്ങള്‍ക്കൊപ്പം അഫ്ഗാനിലെ ഹീരാതിള്ള സഭയുടെ കേന്ദ്രത്തില്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്നതിലും പാവങ്ങളായവരുടെ വിദ്യാഭ്യാസത്തിനായും പ്രവര്‍ത്തിക്കുകയായിരുന്നു ഫാദര്‍ പ്രേംകുമാർ.

ഫെബ്രുവരി 23-ാം തിങ്കളാഴ്ച രാവിലെ മോചിതനായ ഫാദര്‍ പ്രേംകുമാര്‍ വിമാനമാര്‍ഗ്ഗം ഡെല്‍ഹിയില്‍ എത്തിച്ചേര്‍ന്നു. ഈശോസഭയുടെ അധികാരികളും സുഹൃത്തുക്കളും ചേര്‍ന്ന് ഫാദര്‍ പ്രേമിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. അധികാരികള്‍ അനുവദിക്കുകയാണെങ്കില്‍ ഇനിയും അഫ്ഗാനിസ്ഥാനിലേയ്ക് താന്‍ തിരികെ പോകുമെന്നും, യുദ്ധവും അഭ്യാന്തര കലാപവും കീറിമുറിച്ച സമൂഹത്തില്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള സേവന പരിപാടികളില്‍ വ്യാപൃതനായി ജീവിക്കുവാനാണ് താല്പര്യമെന്നും അദ്ദേഹം അഭിമുഖത്തില്‍ മാദ്ധ്യമങ്ങളെ അറിയിച്ചു.

സമർപ്പിത ജീവിതം നയിക്കുന്ന നിരവധി വൈദികരും കന്യാസ്ത്രീകളും ഭാരതത്തിലും പുറത്തും ഇത്തരത്തിൽ വെല്ലുവിളികൾ നിറഞ്ഞ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്. ശ്രീലങ്കയിലും അഭയാര്‍ത്ഥികളുടെ ഇടയില്‍ ഫാദർ പ്രേം സേവനമനുഷ്ടിച്ചിട്ടുണ്ട്.

കടപ്പാട്: വത്തിക്കാൻ റേഡിയോ

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply