വൃദ്ധരെ പുറന്തള്ളുന്നത് മാരക പാപം: ഫ്രാൻസിസ് പാപ്പാ

0

റോം, ഇറ്റലി – വാർദ്ധക്യത്തിൽ എത്തിയവരെ നിസ്സംഗതയോടെ പുറന്തള്ളുന്ന ആധുനിക സമൂഹത്തിന്റെ ഉപഭോഗ സംസ്കാര ശൈലിയെ ഫ്രാൻസിസ് മാർപാപ്പ അപലപിച്ചു. വൃദ്ധരെ ഭാരമായി കണക്കാക്കുന്ന സംസ്കാരം രോഗാതുരമാണ് എന്ന് ആഴ്ചതോറും ഉള്ള പൊതു അഭിസംബോധനയിൽ മാർപ്പാപ്പ പ്രസ്താവിച്ചു.

“പ്രായം ചെന്നവരെ അവഗണിക്കുന്നത് മാരക പാപം ആണ്… പ്രായമായവർ  അന്യർ അല്ല.  നാം തന്നെ ആകുന്നു അവർ – കാരണം നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും കുറച്ചു നാളുകൾക്കകം  നാമും അവരെ പോലെ ആകും.”  മാർച്ച് 4 നു സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ  കൂടിയ തീർത്ഥാടകരെയും  പ്രേക്ഷകരെയും  അഭിസംബോധന ചെയ്തുകയായിരുന്നു  മാർപ്പാപ്പ.

സമൂഹത്തിലെ വൃദ്ധർ, ബലഹീനർ, രോഗികൾ എന്നിവരെ സഭ എക്കാലവും സംരക്ഷിക്കുകയും, ഭൗതികവും ആത്മീകവും ആയ പിന്തുണ നല്കുകയും ചെയ്യുന്നുണ്ട്.  ഇന്ത്യയിലും  ലോകമെന്പാടും ഉള്ള നിരവധി കരുണാ കേന്ദ്രങ്ങളും ആതുരാലയങ്ങളും അവിടെ അതുല്യമായ സേവനം  അനുഷ്ടിക്കുന്ന ആയിരക്കണക്കിന് സമർപ്പിതരും അതിനു വ്യക്തമായ തെളിവ് ആണ്.  സമൂഹത്തിൽ ഈ സംസ്കാരം അതിവേഗം വളർന്നു വരുന്ന പശ്ചാത്തലത്തിൽ വിശേഷിച്ചു സമർപ്പിതജീവിത വർഷത്തിൽ അവരുടെ സേവനം വളരെ ശ്ലാഘനീയമാണ്.

വൃദ്ധസദനങ്ങൾ, ആതുരാലയങ്ങൾ, പാലിയേറ്റീവ് കെയർ സെന്ററുകൾ എന്നിങ്ങനെ നിരവധി കേന്ദ്രങ്ങള അവശത അനുഭവിക്കുന്നവർക്കായി കത്തോലിക്കാ സന്യാസ സമൂഹങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അവയിലെ അംഗങ്ങളെ തങ്ങളുടെ സ്വന്തം മാതാപിതാക്കളും സഹോദരങ്ങളുമായി പരിഗണിച്ചു അവർ ശുശ്രൂഷ ചെയ്യുന്നു.

ഈശോസഭാ വൈദികനായിരുന്ന ഫ്രാൻസിസ് മാർപാപ്പ, ബ്യൂണോസ് അയെർസിൽ ആർച്ച് ബിഷപ്‌ ആയിരിക്കെ ഭവന സന്ദർശനം നടത്തിയപ്പോഴത്തെ ഒരു അനുഭവം പ്രഭാഷണത്തിൽ വിവരിച്ചു.  സന്ദർശനത്തിനിടെ ഒരാളോട്  അവരുടെ മക്കളുടെ വിശേഷം അന്വേഷിച്ചു.

അവർ നിങ്ങളെ സന്ദർശിക്കരുണ്ടോ എന്ന്  ആരാഞ്ഞപ്പോൾ  “ഉവ്വ്  മിക്കപ്പോഴും വരാറുണ്ട്” എന്ന് മറുപടി പറഞ്ഞു. എന്നാൽ അവസാനമായി അവർ നിങ്ങളെ സന്ദർശിക്കാൻ എത്തിയത് എന്നാണു എന്നു മാർപ്പാപ്പ ചോദിച്ചപ്പോൾ കഴിഞ്ഞ ക്രിസ്മസ്സിനു എന്നായിരുന്നു അവരുടെ മറുപടി.

അത് എട്ടു മാസത്തെ ഇടവേളയിലായിരുന്നു. “എട്ടു മാസം മക്കളെ കാണാതിരിക്കേണ്ടി വരുന്ന ഒരമ്മ  – ഇത് മഹാപാപം ആണ്.” മാർപാപ്പ ആവര്ത്തിച്ചു.

“പ്രായമായവർ ബഹുമാനിക്കപ്പെടാത്ത ഇടങ്ങളിൽ യുവാക്കൾക്ക് യാതൊരു  ഭാവിയും ഇല്ല” എന്ന് പ്രസ്താവിച്ച പാപ്പ തലമുറകൾ തമ്മിലുള്ള ഐക്യം ഊട്ടി ഉറപ്പിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിച്ചു.

കടപ്പാട്: സിഎൻഎ/EWTN

ഫോട്ടോ: 2015 ജനുവരി 16 നു മനിലയിലെ അമലോദ്ഭവ   കത്തീഡ്രലിലെ കുർബാന വേളയിൽ  ഫ്രാൻസിസ് മാർപാപ്പ, ക്രെഡിറ്റ് – അലൻ ഹോൾഡ്രെൻ/ സിഎൻഎ

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply