സ്ത്രീകൾ പാർശ്വവത്കരിക്കപെടുന്ന ലോകം വന്ധ്യം

0

ലോക മഹിളാ ദിനമായ മാർച്ച് 8 കത്തോലിക്കാ സഭ സമുചിതം ആയി ആഘോഷിച്ചു. ഞായറാഴ്ച ത്രികാല ജപത്തിനു ശേഷം ഫ്രാൻസിസ് പപ്പാ നല്കിയ സന്ദേശത്തിൽ “മനുഷ്യത്വപൂർണ്ണവും സ്വാഗതാർഹവുമായ സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ അനുദിനം ശ്രമിക്കുന്ന എല്ലാ സ്ത്രീകൾക്കും” പാപ്പ ആശംസകൾ നേർന്നു. സഭയിൽ ബഹുവിധമായ രീതിയിൽ സുവിശേഷത്തിന് സാക്ഷ്യം വഹിച്ചു പ്രവർത്തിക്കുന്ന എല്ലാ വനിതകൾക്കും ഫ്രാൻസിസ് പാപ്പാ “സഹോദര തുല്യമായ ‘നന്ദി'”  പ്രകാശിപ്പിച്ചു.

ലോകമെങ്ങും ഊഷ്മളതയൊടെ ആചരിക്കപെടുന്ന മഹിളാ ദിവസം “സ്ത്രീകളുടെ പ്രധാന്യത്തെ കുറിച്ചും, ജീവിതത്തിൽ അവരുടെ സാന്നിധ്യത്തിന്റെ ആവശ്യതെകുരിച്ചും ആവർത്തിച്ച്‌ സ്മരിക്കാനുള്ള  ഒരവസരം” ആണ് എന്ന് പാപ്പ ഓർമിപ്പിച്ചു. “സ്ത്രീകൾ പാർശ്വവത്കരിക്കപെടുന്ന ലോകം വന്ധ്യമാണ് കാരണം അവർ കേവലം ജീവന്റെ വാഹകരും ഉത്‌പാദകരും മാത്രം അല്ല. വ്യത്യസ്ഥമായ രീതിയിൽ ലോകത്തെ നോക്കി കാണാനും കൂടുതൽ സർഗാത്മകവും, സരളവും, ക്ഷമയുള്ളതും ആയ ഹൃദയത്തോടെ കാര്യങ്ങൾ മനസിലാക്കാനും അവർ നമ്മെ പ്രാപ്തരാക്കുന്നു”

മികവാർന്ന സാക്ഷ്യം നല്കുന്ന അല്മായ മഹിളകൾക്ക് പുറമേ സഭയിൽ സ്തുത്യർഹമായ സേവനം നല്കുന്ന വലിയൊരു വിഭാഗം സമർപ്പിതരായ സ്ത്രീകളാണ്. സമർപ്പിത വർഷത്തിലെ മഹിളാ ദിനത്തിന് അതിനാൽ തന്നെ പ്രാധാന്യം ഏറെ ആണ്.

വത്തിക്കാൻ ചത്വരത്തിൽ കൂടിയ സ്ത്രീകൾക്കും ലോകമാസകലം ഉള്ള വനിതകൾക്കുമായി പാപ്പാ പ്രാർഥിക്കുകയും ആശീർവാദം നല്കുകയും ചെയ്തു.

ഫോട്ടോ: വോയിസ് ഓഫ് ഇറ്റലി എന്ന  സംഗീതമത്സരത്തിൽ വിജയിയായ ഊർസുലൈൻ സന്യാസിനി സിസ്റർ ക്രിസ്റ്റിന തന്റെ സംഗീത ആൽബം നൽകുന്പോൾ ആശംസകൾ നേരുന്ന ഫ്രാൻസിസ് പാപ്പാ. ഡിസംബർ 10, 2014, എ. പി./ഒസ്സർവത്തോരെ റോമാനോ.

സി. രഞ്ജന തോമസ്‌

പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവ കലാശാലയിൽ നിന്നു സാമൂഹ്യ സന്പർക്ക മാധ്യമങ്ങളിൽ ബിരുദം സന്പാദിച്ചിട്ടുള്ള സിസ്റർ രഞ്ജന തോമസ്‌ ഒരു ഊർസുലൈൻ സമർപ്പിത ആണ്. മാധ്യമ ശുശ്രൂഷ നിർവഹിക്കുന്നതോടൊപ്പം ആശയവിനിമയം, സന്പർക്ക മാധ്യമങ്ങൾ, മാധ്യമ സാക്ഷരത എന്നീ വിഷയങ്ങളിൽ അദ്ധ്യാപനം നടത്തുകയും ചെയ്യുന്നു.

Loading Facebook Comments ...

Leave A Reply