തെറ്റും കുറ്റവും

0

ദൈവം നമ്മോടു ക്ഷമിക്കുന്നതു  മറ്റുള്ളവരോട് എപ്രകാരം ക്ഷമിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ ‘ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കണം’ എന്ന് ക്രിസ്തു പത്രോസിനോട് പ്രസ്താവിച്ച ഭാഗം (മത്തായി 18, 21-35) വ്യാഖ്യാനിക്കവേ ഫ്രാൻസിസ് പാപ്പാ അനുതാപ ചിന്തകള്‍ പങ്കുവച്ചു.

തെറ്റും കുറ്റവും രണ്ടാണ്. എനിക്ക് ഒരു തെറ്റ് (mistake) പറ്റി, എന്ന് പറയുന്നതും ഞാൻ ഒരു കുറ്റം (sin) ചെയ്തു എന്ന് പറയുന്നതും വത്യസ്ഥമാണ്‌. പാപം വിഗ്രഹാരാധന ആണ്. അഹങ്കാരം, ധനം, പത്രാസ്, അഹം, സ്വാർത്ഥത എന്നിങ്ങനെയുള്ള വിഗ്രഹങ്ങളെ പൂജിക്കൽ ആണ് അത്.

നമ്മോടു തെറ്റുചെയ്യുവരോട് ക്ഷമിക്കണം എന്നത് ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ,’ എന്ന ക്രിസ്തു പഠിപ്പിച്ച പ്രാര്‍ത്ഥന വെളിപ്പെടുത്തുന്ന ക്ഷമയുടെ ബലതന്ത്രമാണെന്ന് പാപ്പാ പ്രസ്താവിച്ചു. ക്രിസ്തു പറഞ്ഞ നിര്‍ദയനായ ഭൃത്യന്‍റെ ഉപയില്‍, മാപ്പു യാചിച്ച കാര്യസ്ഥന് യജമാനന്‍ സകല കടങ്ങളും ഇളവുചെയ്തു കൊടുത്തു, എല്ലാം ക്ഷമിച്ചു. എന്നിട്ടും അയാള്‍ ചെറിയ തുക കടപ്പെട്ടിരിക്കുന്ന സഹഭൃത്യന് മാപ്പു നല്കിയില്ല. ക്ഷമ ചോദിക്കേണ്ടത്‌ ആത്മാർഥമായും പൂർണ്ണ  ഹൃദയത്തോടെയും ആയിരിക്കണം.  മറ്റുള്ളവരോട് നാം പൂർണ്ണമായി ക്ഷമിക്കുകയും വേണം. ഇതാണ്, സുവിശേഷത്തിലൂടെ ക്രിസ്തു പഠിപ്പിക്കുന്ന ക്ഷമയുടെ ബലതന്ത്രം!

സഹോദരങ്ങളോട് ക്ഷമിക്കുവാന്‍ കരുത്തില്ലാത്തവന് ദൈവത്തോട് ക്ഷമ യാചിക്കാന്‍ അര്‍ഹതയില്ലെന്നത് സുവിശേഷയുക്തിയാണെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. അതുപോലെ അനുതാപത്തിന്‍റെ കൂദാശയില്‍, അല്ലെങ്കില്‍ കുമ്പസാരത്തിലൂടെ ദൈവത്തില്‍നിന്നും മാപ്പു യാചിക്കുന്നതിനു മുന്‍പ് നാം സഹോദരങ്ങളോട് ക്ഷമിക്കുകയും, അവരുടെ കുറവുകള്‍ ക്ഷമിക്കുകയും അവരോട് അനുരജ്ഞിതരാവുകയും വേണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

കടപ്പാട്: വത്തിക്കാൻ റേഡിയോ

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply