പാർശ്വവത്കൃതരിൽ ശ്രദ്ധയൂന്നി ഫ്രാൻസിസ്കൻ കൂട്ടായ്മ

0

സമർപ്പിതവർഷ ആഘോഷങ്ങളുടെ ഭാഗമായി പാർശ്വവൽക്കരിക്കപ്പെട്ട ജനത്തിനു വേണ്ടിയും,  ഗ്രാമ പ്രദേശങ്ങളിലും ചേരികളിലും ഉള്ളവർക്കു വേണ്ടിയും സേവനം ചെയ്യാനും അപ്പസ്തോലിക ദൗത്യവും തങ്ങളുടെ പ്രതിബദ്ധതയും പുതുക്കാൻ ഇന്ത്യയിലെ എകോപിത ഫ്രാൻസിക്സൻ സമൂഹങ്ങൾ തീരുമാനിച്ചു.

“അനീതിക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും ഇരയാവുന്നവർക്ക് നീതിയും സമാധാനവും ഉറപ്പു വരുത്തുന്ന ഒരു സമൂഹം സൃഷ്ടിക്കുന്നതിനു പ്രതീക്ഷ നൽകിയതായി” ഫ്രാൻസിസ്കൻ സന്യാസി സന്യാസിനികൾ ശ്രദ്ധയൂന്നും എന്ന്  ഇന്ത്യയിലെ ഫ്രാൻസിസ്കൻ ചൈതന്യത്തിലുള്ള സമൂഹങ്ങളുടെ സംഘടന ആയ Association of Franciscan Families of India (AFFI) യുടെ  ദേശീയ കോർഡിനേറ്റർ ഫാ നിത്യ സഗായം OFM.Cap, പത്രക്കുറിപ്പിൽ അറിയിച്ചു.

ഫ്രാൻസിസ്കൻ പ്രൊവിൻഷ്യൽസ്, എകോപിതർ എന്നിർ  പങ്കെടുത്ത സമർപ്പിതജീവിത വർഷാചരണ പരിപാടി മാർച്ച് 1മുതൽ 4 വരെ വേളാങ്കണ്ണിയിൽ നടന്നു. വിവിധ പരിശീലനത്തോടൊപ്പം  ജീവിതാനുഭവ പരിപാടികളും ഉണ്ടായിരുന്നു. വീത്ത കൊണ്‍സക്രാത്ത, എവഞ്ചെലീ ഗാവുദിയും, സമർപ്പിതരെ കുറിച്ചുള്ള  പ്രമാണരേഖ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ നടത്തിയത്.

രാജ്യത്ത് 163 പ്രവിശ്യകളിലായി നിലവിൽ 53 ഫ്രാൻസിസ്കൻ സഭകളുടെ നെറ്റ് വർക്ക് ആയ AFFI, സെക്കുലർ ഫ്രാൻസിസ്കൻ സാധാരണക്കാരോട് ചേർന്ന് പദ്ധതികൾ നടപ്പിലാക്കുന്നതിനായി പ്രതീക്ഷിക്കുന്നു. പാവപ്പെട്ട കുടിയേറ്റക്കാർക്ക് ധനസഹായം, വികസനം, ക്ഷേമം, വിദ്യാഭ്യാസം എന്നിവ നൽകുക, സമൂഹത്തിൽ സ്ത്രീകളോടുള്ള അതിക്രമങ്ങൾ തടയുക എന്നിവയിൽ ആയിരിക്കും പ്രവർത്തനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സി. രഞ്ജന തോമസ്‌

പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവ കലാശാലയിൽ നിന്നു സാമൂഹ്യ സന്പർക്ക മാധ്യമങ്ങളിൽ ബിരുദം സന്പാദിച്ചിട്ടുള്ള സിസ്റർ രഞ്ജന തോമസ്‌ ഒരു ഊർസുലൈൻ സമർപ്പിത ആണ്. മാധ്യമ ശുശ്രൂഷ നിർവഹിക്കുന്നതോടൊപ്പം ആശയവിനിമയം, സന്പർക്ക മാധ്യമങ്ങൾ, മാധ്യമ സാക്ഷരത എന്നീ വിഷയങ്ങളിൽ അദ്ധ്യാപനം നടത്തുകയും ചെയ്യുന്നു.

Loading Facebook Comments ...

Leave A Reply