അരികു ജീവിതങ്ങളിലേക്ക്‌

0

സമർപ്പണം വെറും പ്രാർഥനയും ആവൃതിക്കുള്ളിലെ ജീവിതവും അല്ല എന്നാണു ഈ സമർപ്പിത വർഷത്തിൽ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റു സഭയിലെ രണ്ടു സന്യാസിനികൾ തെളിയിക്കുന്നത്. ട്രേഡ് യൂണിയനുകളും രാഷ്ട്രീയ പാര്‍ട്ടികളും അകറ്റിനിര്‍ത്തുന്ന അന്യസംസ്ഥാന   തൊഴിലാളികളുടെ ക്ഷേമത്തിനായി സന്യസ്ത ജീവിതം സമര്‍പ്പിച്ച സിസ്റ്റർ റോസിലി ജോണ്‍, സിസ്റ്റർ ലിറ്റില്‍ റോസ് എന്നിവർ വത്യസ്തമായ ശുശ്രൂഷ കൊണ്ട് സമർപ്പിതർക്കും സമൂഹത്തിനാകെയും മാതൃക ആവുന്നു. മാതൃകയാവുന്നത്.

ഭാഷയും സംസ്കാരവും അറിയാതെ വിവിധ തരം കൂലി വേലകൾക്ക് കേരളത്തിൽ എത്തിയ നിരവധി അന്യസംസ്ഥാന തൊഴിലാളികളുടെ ആശങ്കാഭാരിതമായ ജീവിതം കണ്ടിട്ടാണ് ഈ സന്യാസിനികൾ അവരെ സഹായിക്കുന്ന ക്രൈSister Litle and Rosilyസ്തവ ശുശ്രൂഷയ്ക് രൂപം നല്കിയത്. ഇവര്‍ക്കു സംസ്ഥാന  തൊഴില്‍ വകുപ്പില്‍ിന്നുള്ള ലേബര്‍ കാര്‍ഡും ക്ഷേമനി ധി ആനുകൂല്യങ്ങളും ഉറപ്പാക്കുകയാണ് ഇവരുടെ പ്രധാന  പ്രവര്‍ത്തനം. കേരളത്തില്‍ ഒരു മാസമെങ്കിലും ജോലി ചെയ്തിട്ടുള്ള 18ും 60ും ഇടയില്‍ പ്രായമുള്ള അന്യസംസ്ഥാന  തൊഴിലാളികള്‍ക്കു ലേബര്‍ കാര്‍ഡും ക്ഷേമനിധി ആനുകൂല്യങ്ങളും ലഭിക്കുമെന്നു സിസ്റ്റർ റോസിലി ജോണ്‍ പറയുന്നു. വര്‍ഷത്തില്‍ 30 രൂപ മാത്രം നല്‍കി കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ നിധിയുടെ ആനുകൂല്യങ്ങള്‍ ഇവര്‍ക്കു നേടാനാകും

രോഗങ്ങള്‍ക്കു ചികിത്സാ സഹായമായി 25,000 രൂപ ലഭിക്കും. ജോലി സ്ഥലത്ത് അപകടമുണ്ടായാല്‍ 10,000 രൂപയാണ് ആനുകൂല്യം. മക്കള്‍ക്കു വിദ്യാഭ്യാസ സഹായമായി 1,000- 3,000 രൂപ കിട്ടും. തൊഴിലാളി കേരളത്തില്‍ വച്ചു മരിച്ചാല്‍ മൃതശരീരം നാട്ടിലെത്തിക്കാന്‍ 5,000 മുതല്‍ 15,000 രൂപ വരെ  ക്ഷേമനിധി ബോര്‍ഡില്‍ നിന്നു നല്‍കും. മരണാന്തര സഹായമായി അര ലക്ഷം രൂപയുണ്ട്. അഞ്ചു വര്‍ഷമോ അതിലധികമോ വര്‍ഷം ഇവിടെ ജോലി ചെയ്ത ശേഷം സ്വന്തം നാടുകളിലേക്കു മടങ്ങുന്നവര്‍ക്ക് 10,000- 25,000 രൂപ വരെ ആനുകൂല്യമായി ലഭിക്കുമെന്നും സിസ്റര്‍ റോസിലി ജോണ്‍ പറയുന്നു.

സര്‍ക്കാരിന്റെ ആനുകൂല്യങ്ങളെക്കുറിച്ചു പൊതുവെ ധാരണയില്ലാത്ത തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണം നടത്തിയും അവര്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങിയും ഇരുവരും സന്നദ്ധരംഗത്തു സജീവം.

 migrant labourers

കോടാട് പ്ളാസ്റിക് കന്പനിയില്‍ ജോലിക്കിടെ അപകടത്തില്‍പ്പെട്ട ഒറീസ സ്വദേശി മുന്നാഭായിക്കു സിസ്റ്റർ റോസിലിയുടെയും സിസ്റര്‍ ലിറ്റിലിന്റെയും പരിശ്രമത്തിലൂടെ സര്‍ക്കാര്‍ ആുകൂല്യം ലഭിച്ചത് അടുത്തിടെയാണ്. ക്ഷേമിധിയുടെ നാലു പേജുള്ള അപേക്ഷാഫോം തൊഴിലാളികള്‍ക്ക് എത്തിക്കാനും പൂരിപ്പിച്ചു മതിയായ രേഖകളോടെ തൊഴില്‍ വകുപ്പിനു  കൈമാറാനും  തുടര്‍നടപടികള്‍ക്കും ഇരുവരും ഉണ്ടാകും.

ബിഷപ് മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്തിന്റെ തൃത്വത്തില്‍ എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിറ്റി ബേസ്ഡ് ഇവാഞ്ചലൈസേഷന്റെ ഭാഗമായാണു സിസ്റ്റർ റോസിലിയും സിസ്റ്റർ ലിറ്റിലും അന്യസംസ്ഥാന  തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത്.

KI-10-LABOURERS_1172740f

തൊഴിലാളികളുടെ നിലവാരം ഉയരുന്നതിന് ജീവിതത്തിന്റെ സമഗ്ര മേഖലകളെയും സ്പർശിക്കണം എന്ന് ഈ സന്ന്യാസിനികൾകു അറിയാം. അതിനാൽ അടിസ്ഥാന തൊഴിലുറപ്പിനു പുറമേ സാമൂഹ്യ, സാംസ്കാരിക  ധാര്‍മിക പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതിലും ഇരുവരും താത്പര്യമെടുക്കുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീ തൊഴിലാളികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അടുത്തിടെ ആലുവയില്‍ പീഡിപ്പിക്കപ്പെട്ട ഒറീസ സ്വദേശിനിക്കു നീതി ഉറപ്പാക്കുന്നതിനു ഇവര്‍ രംഗത്തുണ്ടായിരുന്നു.

സഭ അരികുകളിലേക്ക്‌ പോകണം എന്ന മാർപ്പാപ്പയുടെ ആഹ്വാനത്തെ സ്വന്ത ജീവിതത്തിലൂടെ പ്രാവർത്തികമാക്കുകയാണ് സിസ്റ്റർ റോസിലിയും സിസ്റ്റർ ലിറ്റിലും.
കടപ്പാട്: സിജോ പൈനാടത്ത്, ദീപിക
ചിത്രങ്ങൾ: ദി ഹിന്ദു, മാദ്ധ്യമം, മനോരമ

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply