കരുണ ഇല്ലാത്തിടത്ത് നീതി ഇല്ല: ഫ്രാൻസിസ് പാപ്പാ

0

ക്രൈസ്തവർ കപട ജീവിതം നയിക്കുന്നുണ്ടെങ്കിൽ അത് വെടിയണം എന്നും കൂടുതൽ കരുണ ഉള്ളവരാകണമെന്നും ക്രിസ്ത്യാനികളോട്  ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു.

ബൈബിളിലെ തിരഞ്ഞെടുത്ത മൂന്ന് സ്ത്രീകളുടെ രൂപകങ്ങൾ വിശദീകരിച്ചു കൊണ്ട് “കരുണ ഇല്ലാത്തിടത്ത് നീതി ഇല്ല” എന്നു ദിവ്യ ബലി മദ്ധ്യേ ഉള്ള പ്രസംഗത്തിൽ  ഫ്രാൻസിസ്  മാർപ്പാപ്പ ഓർമ്മിപ്പിച്ചു. സൂസന്ന (നിഷ്കളങ്കയായ സ്ത്രീ); വ്യഭിചാരിണിയായ സ്ത്രീ (പാപി); എളിയവളും ദരിദ്രയും ആയ വിധവ. ഇവർ യഥാക്രമം പാവനമായ സഭ , പാപം ചെയ്യുന്ന സഭ, അഗതിയായ സഭ എന്നിവയുടെ പ്രതീകങ്ങൾ ആണ് എന്ന്  മാർപ്പാപ്പ പറഞ്ഞു.ഇവർ  മൂവരും  പാപികളും കലങ്കിതരും ആയ ന്യായാധിപന്മാരാൽ  ‘വിധി’ ചെയ്യപ്പെടുന്നു.

യേശുവിന്റെ മുന്പിൽ കൊണ്ട് നിറുത്തിയ വ്യഭിചാരിണിയെ വിധിച്ച പരീശന്മാരും നിയമജ്ഞരും കാർക്കശ്യം എന്ന ബലഹീനതക്കു ഉടമകളാണ്. ന്യായപ്രമാണങ്ങൾ പാലിക്കുന്നതിനാൽ മികച്ചവരാണ്  അവർ എന്ന് സ്വയം കരുതി എന്നാൽ കരുണയുടെ ഉറവ അവരിൽ തീർത്തും ഉണ്ടായിരുന്നില്ല.

സ്വയം മികച്ചവർ അല്ലാതിരിക്കെ മറ്റുള്ളവരെ വിധിക്കുകയും കാർക്കശ്യം കാട്ടുകയും വഴി അവർ ഇരട്ട ജീവിതം നയിക്കുന്നു. അവർക്ക് യേശു നല്കിയ നാമം  “കപടനാട്യക്കാർ” എന്നാണു.

സഭയിലും ഇതുപോലെ കാർക്കശ്യത്തോടെ പെരുമാറുന്നവർ ഉണ്ടെന്നും മറ്റുള്ളവരെ “ശ്വസിക്കാൻ” പോലും അനുവദിക്കാത്ത അവരും ഇരട്ട ജീവിതം നയിക്കുന്ന കപടനാട്യക്കാർ ആണ്.

സൂസന്നയെ തേജോവധം ചെയ്യാൻ ശ്രമിച്ച  രണ്ട് മൂപ്പന്മാർ (ന്യായാധിപന്മാർ) ധാർമ്മിക അപചയം എന്നാ വികലതക്ക് ഉടമകൾ ആണ്. വളരെ ഗൌരവം ഏറിയ ജടിക മോഹം എന്നാ തിന്മയും അവരിൽ ഉണ്ടായിരുന്നു.
ദരിദ്രയായ വിധവക്ക് നീതി നടത്തി കൊടുക്കാത്ത ന്യായാധിപാൻ ആകട്ടെ “ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ ബഹുമാനിക്കയോ ചെയ്യാത്ത” കർക്കശൻ ആയിരുന്നു. അയാൾ തനിക്കായി മാത്രം ജീവിക്കുകയും, പണം, യശ്ശസ്സ്, എന്നിവക്ക് വേണ്ടി ആർത്തി പൂണ്ട ആളും ആയിരുന്നു.

ഈ ന്യായാധിപന്മാർ എല്ലാവരും “ലാഭമുണ്ടാക്കാൻ ആഗ്രഹിച്ചവരും കരുണ എന്ന പദത്തിന്റെ അർഥം അറിയാത്തവരും ആയിരുന്നു.”

അവരിലെ അഴിമതി കരുണ എന്താണ് എന്ന് മനസിലാക്കാൻ അവരെ അനുവദിച്ചില്ല; കരുണ ഉള്ളവർ  ആയിരിക്കാനും. ബൈബിൾ നമ്മോടു പറയുന്നത് കരുണയിലാണ്  നീതി കണ്ടെത്തേണ്ടത് എന്നാണ്. സഭയുടെ മൂന്നു വിഭാഗങ്ങളെ പ്രതിനിഥാനം ചെയ്യുന്ന മൂന്ന് സ്ത്രീകളും കരുണ ലഭ്യമാകത്തവരാണ്. കരുണ ഇല്ലാത്ത ഇത്തരം ന്യായാധിപന്മാരുടെ മുന്പാകെ നില്കുന്ന ധാരാളം പേർ ഇന്ന് സഭയിൽ ഉണ്ട്. കരുണ ഇല്ലാത്തിടത്ത് നീതിയും ഇല്ല. പാപത്തിന്റെ മോചനം തേദിവരുന്ന ദൈവത്തിന്റെ ജനം പലപ്പോഴും ഈ ന്യായാധിപന്മാരാൽ  അന്യായമായി വിധിക്കപ്പെടുന്നു.

ചൂഷകരും സാധാരണക്കാരിൽ നിന്ന് നേട്ടം കൊയ്യുന്നവരുമായ നിരവധി പേരെ ദൈവത്തിന്റെ ജനം ഓരോ ദിവസവും കാണുന്നു. ഇത്തരക്കാർ സാധാരണക്കാരുടെ പ്രതീക്ഷയുടെ നാളം അണച്ചു കളയുകയാണ്. തങ്ങൾ തന്നെ ചെയ്യുന്ന തെറ്റുകൾ ഉള്ളിൽ മറച്ചു അവർ പശ്ചാത്താപ വിവശരായ പാപികളെ ശിക്ഷിക്കുന്നു. അവരിൽ കരുണാഭാവം ലവലേശം ഇല്ല.

എന്നെ വല്ലാതെ സ്പർശിച്ചിട്ടുള്ള സുവിശേഷത്തിലെ  ഏറ്റവും മനോഹരമായ ഒരു കാര്യം ഞാൻ അനുസ്മരിപ്പിക്കട്ടെ, മാർപ്പാപ്പ തുടർന്നു: ‘ആരും നിന്നെ വിധിച്ചില്ലയോ?’ ” ഇല്ല കർത്താവേ”, ‘ഞാനും നിന്നെ വിധിക്കുന്നില്ല’. ഇത് ഏറ്റവും മനോഹരമായ ബൈബിൾ ഭാഗം ആണ്, കാരണം അതിൽ നിറയെ കാരുണ്യമുണ്ട്.

കടപ്പാട്: വത്തിക്കാൻ റേഡിയോ

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply