സമകാലിക രക്തസാക്ഷികൾക്ക് പാപ്പയുടെ ആദരാഞ്ജലികൾ

0

കുരിശു മരണത്തിനു മുന്പായി യെരൂശലേം പട്ടണത്തിലേക്ക് ജനങ്ങൾ ഓശാനകളാലും ആർപ്പു വിളികളാലും യേശുവിനെ സ്വാഗതം ചെയ്ത ദിനത്തിന്റെ  ഓർമ്മയായ ഓശാന സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഫ്രാൻസിസ് പാപ്പയുടെ കാർമ്മികത്വത്തിൽ വളരെ ഭക്തിപൂർവം ആചരിക്കപ്പെട്ടു.

ഓശാന ഞായർ ആഘോഷ വേളയിൽ ഫ്രാൻസിസ് മാർപാപ്പ വിശ്വാസത്തിനു വേണ്ടി ജീവൻ ത്യജിച്ചവർക്ക് ആദരാഞ്ജലികളും പ്രാർത്ഥനകളും അർപ്പിച്ചു. ലിബിയയിൽ ഇസ്ലാമിക രാജ്യ തീവ്രവാദികൾ മരണത്ത്തിനിരയാകിയ ഈജിപ്തുകാരായ 21 കോപ്റ്റിക് ക്രിസ്ത്യാനികളെയാണ് രക്തസാക്ഷികൾ എന്ന് പപ്പാ സൂചിപ്പിച്ചത്. പ്രസ്തുത കിരാത നടപടിയെ തദനന്തരം പാപ്പാ അപലപിച്ചിരുന്നു.

“സുവിശേഷത്തോടുള്ള  വിശ്വസ്തത മൂലം വിവേചനം നേരിടുകയോ, സ്വജീവൻ  എന്ന വലിയ വില കൊടുക്കേണ്ടി വരികയും അപമാനം സഹിക്കുകയും ചെയ്ത അവരെ നാം ഇന്ന് ഓര്ക്കുന്നു.”

“ക്രിസ്ത്യാനികൾ ആയതു കാരണം പീഡിപ്പികപ്പെട്ട നമ്മുടെ സഹോദരീ സഹോദരന്മാരേ നാം ഓർക്കുന്നു, നമ്മുടെ കാലഘട്ടത്തിലെ രക്തസാക്ഷികൾ ആണ് അവർ. യേശുവിനെ ത്യജിക്കുവാൻ വിസമ്മതിച്ചതിനാൽ അവർ ആക്ഷേപിക്കപ്പെടുകയും പീഡ  സഹിക്കേണ്ടി വരികയും ചെയ്തു.

ഇസ്ലാമിക രാജ്യ തീവ്രവാദികളുടെ വളർച്ചയും ഉയർച്ചയും മൂലം മധ്യ പൂർവ രാജ്യങ്ങളിലെ  ക്രിസ്ത്യാനികൾക്കുണ്ടാകുന്ന ദുഖിതമായ അവസ്ഥയെ ആശങ്കയോടെ ആണ് പാപ്പാ വീക്ഷിചിട്ടുള്ളത്.

അനീതിയുടെ ഈ പീഡനം അതിരു കടന്നാൽ സൈനിക ശക്തി ഉപയോഗിച്ച് അവരെ എതിരിടാൻ അന്താരാഷ്ട്ര സമൂഹം തീരുമാനം എടുത്തെന്നു വരികിൽ അവരെ കുറ്റപ്പെടുത്താൻ ആവില്ല എന്ന് പാപ്പാ പറഞ്ഞു. എന്നാൽ അത്തരം ഒരു മുന്നേറ്റം നടത്താൻ ഒരു രാഷ്ട്രത്തിനു മാത്രമായി  തീരുമാനിക്കാൻ ആവില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രം:  മാർച്ച് 29, ഓശാന ഞായറാഴച്ച വത്തിക്കാൻ  സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ  ഒരുമിച്ചു കൂടിയ വിശ്വാസികൾ,  റോയിട്ടേഴ്സ് / മാക്സ് റോസ്സി

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply