അമ്മ ത്രേസ്യയുടെ ജീവിതം സമർപ്പിത ജീവിതത്തിന്റെ നവീകരണത്തിനു സഹായിക്കും

0

“ദൈവത്തിനു പരിപൂർണ്ണമായി സമർപ്പിച്ച” ആവിലായിലെ അമ്മ ത്രേസ്യയുടെ ജീവിതം നമ്മുടെ സമർപ്പിത ജീവിതത്തിന്റെ  നവീകരണത്തിനു  സഹായിക്കാൻ കഴിയുന്ന ഒരു “വലിയ നിധി” ആണ് എന്ന്  ഫ്രാൻസിസ് മാർപാപ്പ പ്രസ്താവിച്ചു.

വിശുദ്ധയുടെ  500-ആം ജന്മ  വാർഷികം അവസരത്തിൽ നിഷ്പാദുക കർമ്മലീത്താ സഭയുടെ സുപ്പീരിയർ ജനറൽ ആയ ഫാ സേവ്യർ കന്നിസ്ട്രയ്ക്ക് കൈമാറിയ കത്തിലാണ്  വിശുദ്ധ തെരേസയെ കുറിച്ചുള്ള സാക്ഷ്യം പാപ്പാ പ്രകടിപ്പിച്ചത്.

1515 മാർച്ച്  28നു സ്പെയിനിൽ ജനിച്ച വി. തെരേസ ഒരു മിസ്റ്റിക്കും കർമ്മലീത്താ സഭയുടെ പരിഷ്കർത്താവും ആയിരുന്നു.

‘ഈശോയുടെ തെരേസ’ എന്ന് അറിയപ്പെടുന്ന വിശുദ്ധയുടെ  രചനകൾ ക്രിസ്തീയ  ആത്മീയ ഗ്രന്ഥാവലിയിലെ ക്ലാസിക് പുസ്തക ആയി കണക്കാകുന്നു. ‘ആഭ്യന്തര ഹർമ്യം’ എന്നതാണ് വിശുദ്ധയുടെ  ഏറ്റവും അറിയപ്പെടുന്ന ആത്മീയ സൃഷ്ടി. പൗലോസ് ആറാമൻ മാർപ്പാപ്പ 1970 ൽ വേദപാരംഗത ആയി പ്രഖ്യാപിച്ചു.

സേവ്യർ കന്നിസ്ട്രക്ക് മാർപ്പാപ്പ അയച്ച കത്തിന്റെ പരിഭാഷ വായിക്കാൻ വത്തിക്കാൻ ക്ലിക്കുചെയ്യുക.

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply