ക്ഷീണത്തിലും മടുപ്പിലും നിന്ന് അജപാലകർ ഉണരുക: ഫ്രാൻസിസ് പാപ്പാ

0

ഏപ്രില്‍ 2-ാം തിയതി പെസഹാവ്യാഴാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പൗരോഹിത്യ കൂട്ടായ്മയുടെ ദിവ്യബലി അര്‍പ്പിച്ചുകൊണ്ട് വൈദികര്‍ക്കു നല്കിയ വചനസന്ദേശത്തിൽ ജീവിതത്തിലുണ്ടാകുന്ന മടുപ്പും ക്ഷീണവും മറികടന്നു ഉണരുവാൻ അജപാലജകാരായ വൈദികരെ ഓർമ്മിപ്പിച്ചു. പാപ്പായുടെ സന്ദേശത്തിന്റെ പൂർണ പരിഭാഷ.

“എന്റെ കൈ എന്നും അവനോടൊത്തുണ്ടായിരിക്കും. എന്റെ ഭുജം അവനു ശക്തി നല്‍കും” (സങ്കീ. 89:21).
“ഞാന്‍ എന്റെ ദാസനായ ദാവീദിനെ കണ്ടെണ്ടത്തി; വിശുദ്ധതൈലംകൊണ്ടു ഞാന്‍ അവനെ അഭിഷേകം ചെയ്തു” (വാക്യം.20) എന്ന് പറയുന്പോൾ കർത്താവ്‌ അർത്ഥമാക്കുന്നത് ഇതാണ്.ഒരു പുരോഹിതനെ കാണുന്പോൾ പ്പിതാവായ ദൈവം ചിന്തിക്കുന്നതും ഇത് തന്നെ: എന്റെ വിശ്വസ്തതയും കാരുണ്യവും അവനോടുകൂടെ ഉണ്ടായിരിക്കും…  എന്റെ പിതാവും എന്റെ ദൈവവും എന്റെ രക്ഷാശിലയും അവിടുന്നാണ് എന്ന് അവന്‍ ഉച്ചത്തില്‍ ഉദ്‌ഘോഷിക്കും(വാക്യം. 24, 26).

ദൈവത്തിന്റെ ആത്മഗതത്തെ സങ്കീർത്തകനോടൊപ്പം പരിചിന്തിക്കുന്നത് നല്ലതാണ്. അവിടുന്ന് തന്റെ പുരോഹിതരെ കുറിച്ചും ഇടയന്മാരെ കുറിച്ചും സംസാരിക്കുന്നു. എന്നാൽ, ഈ സങ്കീർതനത്തിൽ ദൈവം മാത്രം അല്ല സംസാരിക്കുന്നത് എന്നാ കാരണത്താൽ അത് വെറും ഒരു ആത്മഗതം  അല്ല. പിതാവ് ഈശോയോടു പറയുന്നു: “നിന്റെ സുഹൃത്തുക്കൾ, നീ സ്നേഹിക്കുന്നവർക്ക് എന്നോട് പ്രത്യേക തരത്തിൽ പറയാം: “നീ എന്റെ പിതാവ് ആണ്” എന്ന്. (കാണുക: യോഹ.)14:21). ദൈവം നമ്മെ അളവറ്റു സഹായിക്കാൻ മാത്രം കരുതൽ ഉള്ള ആൾ ആണ് എങ്കിൽ അതിനു കാരണം വിശ്വസ്തരായ  തന്റെ ജനത്തെ അഭിഷേകം ചെയ്യുക എന്നത് വളരെ കഠിനം ആയ കാര്യമാണ് എന്ന് അവിടുത്തേക്ക്‌ അറിയാം എന്നുള്ളത് കൊണ്ടാണ്, അത് നമ്മെ ക്ഷീനിതരാക്കും. നാം ഇത് വിവിധ തരത്തിൽ അനുഭവിക്കുന്നു: ദൈനം ദിനമുള്ള നമ്മുടെ അജപാലന ജോലികൾ മൂലം ഉണ്ടാവുന്ന ശാരീരിക ക്ഷീണം മുതൽ രോഗം, മരണം, രക്തസാക്ഷിത്വം എന്നിവ മൂലം ഉണ്ടാകുന്ന മടുപ്പ്.

വൈദികരുടെ ശാരീരിക ക്ഷീണം! നാം എല്ലാവരും അനുഭവിക്കുന്ന ഈ ക്ഷീണത്തെ കുറിച്ച് ഞാൻ എത്രവട്ടം ആലോചിക്കുന്നു എന്ന് നിങ്ങൾകറിയാമോ? മിക്കപോഴും, വിശേഷിച്ചു ഞാൻ തന്നെ മടുത്തു ഇരിക്കുന്ന അവസരങ്ങളിൽ ഞാൻ അതെപ്പറ്റി ഓർക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്. അപകടകരവും, ഏകാന്തവും ആയ ഇടങ്ങളിൽ നിങ്ങളെ എല്പിച്ചിരിക്കുന്ന ദൈവജനത്തിനായി നിങ്ങൾ ജോലി ചെയ്യുന്നതിനെ ഓർത്തു ഞാൻ പ്രാർത്ഥിക്കാറുണ്ട്. പ്രിയ വൈദികരെ നമ്മുടെ ക്ഷീണവും മടുപ്പും ആകാശത്തിലേക്കുയരുന്ന സുരഭില ധൂമം പോലെ ആണ് (സങ്കീ. 141:2; വെളി. 8:3-4). നമ്മുടെ ക്ഷീണാവസ്ഥകൾ നേരെ പിതാവായ ദൈവത്തിന്റെ അടുക്കലേക്കാണ്  എത്തിച്ചേരുന്നത്.

പരിശുദ്ധ അമ്മ നമ്മുടെ മടുപ്പിനെ നന്നായി അറിയുന്നു, അവൾ അത് നേരെ നാഥന്റെ അടുക്കൽ എത്തിക്കുന്നു എന്നും നാം അറിയുക. നമ്മുടെ മാതാവ് എന്നാ നിലക്ക് അവളുടെ  എപ്പോൾ ക്ഷീണിതർ ആവുന്നു എന്ന് അവൾക്കു അറിയാം എന്ന് മാത്രം അല്ല അത് അവളുടെ വലിയ ഒരു പരിഗണനാ വിഷയം ആണ്. “വരിക, എന്റെ മകനെ വിശ്രമിക്കുക. നമുക്ക് പിന്നീട് സംസാരിക്കാം.” നാം അവളുടെ അടുത്ത് എത്തുന്പോൾ ഒക്കെ അവൾ ഇങ്ങനെ പറയുന്നു: “നിന്റെ അമ്മ ആയ ഞാൻ നിന്റെ അടുത്തില്ലേ? (ഇവൻജേലി ഗൗദിയും, 286). കാനയിൽ അവൾ ചെയ്തത് പോലെ തന്റെ പുത്രനോട് അവൾ ആവശ്യപ്പെടും: “അവർക്ക് വീഞ്ഞ് ഇല്ല” (യോഹ 2:3).

അജപാലന ജോലികളാൽ നാം പരിക്ഷീണിതർ ആവുന്പോൾ, വിശ്രമം ദൈവത്തിന്റെ തന്നെ ദാനമാണ് എന്ന് മറന്നു നമുക്ക് ഇഷ്ടം ഉള്ള രീതിയിൽ വിശ്രമിക്കാൻ നമുക്ക് തോന്നിയേക്കാം. ഈ പ്രലോഭനത്തിൽ നാം വീഴരുത്. നമ്മെ ആലിംഗനം ചെയ്തു എടുത്തുയർത്തുന്നവനായ ഈശോയുടെ ദ്രിഷ്ടിയിൽ നമ്മുടെ പരിക്ഷീണാവസ്ഥ വിലയേറിയത് ആണ്. “അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം” (മത്താ. 11:28).  ഒരു വൈദികൻ അത്യന്തം തളരുകയും, എന്നാൽ ആരാധനാ പൂർണ്ണമായി ആചാരം ചെയ്തു “ദൈവമേ ഇന്നത്തേക്ക് ഇതു മതി” എന്ന് പറഞ്ഞു പിതാവിന് സ്വയം ഏല്പിക്കാൻ സാധിക്കും എങ്കിൽ അയാൾ വീഴുക ഇല്ല, മറിച്ചു നവീകൃതൻ ആവും. ദൈവജനത്തിന്റെ രോഗാവസ്ഥകളിൽ അവരെ സൌഖ്യത്തിന്റെ തൈലം കൊണ്ട് പൂശുന്നവനെ നമ്മുടെ നാഥൻ എത്ര മാത്രം അഭിഷേകം ചെയ്യാതിരിക്കില്ല! അവൻ നിനക്ക് “വെണ്ണീറിനു പകരം പുഷ്പമാല്യവും, വിലാപത്തിനു പകരം ആനന്ദത്തിന്റെ തൈലവും, തളര്‍ന്ന മനസ്‌സിനുപകരം സ്തുതിയുടെ മേലങ്കിയും നല്‍കും” (ഏശ. 61:3).

ഫലപ്രദം ആയ പൌരോഹിത്യ ശുശ്രൂഷയുടെ മർമ്മം നാം ഇപ്രകാരം വിശ്രമിക്കുന്നു എന്നും നമ്മുടെ നാഥൻ എപ്രകാരം നമ്മുടെ പരിക്ഷീണതകളെ പരിഗണിക്കുന്നു എന്നതിലും അടങ്ങിയിരിക്കുന്നു. എങ്ങനെ വിശ്രമിക്കണം എന്നത് പഠിച്ചെടുക്കാൻ ബുദ്ധിമുട്ട് ഉണ്ട്. നാമും അജഗണത്തിന്റെ ഭാഗം ആണ് എന്ന് തിരിച്ചറിയുന്നതിനുള്ള കഴിവിലും കർത്താവിലുള്ള നമ്മുടെ ശരണത്തിലും ഉൾക്കൊണ്ടിരിക്കുന്നു. ചില ചോദ്യങ്ങൾ നമ്മെ സഹായിച്ചേക്കാം:

ദൈവജനം നമുക്ക് നല്കുന്ന വാത്സല്യവും, നന്ദിയും, സ്നേഹവും സ്വീകരിക്കുന്നതിലൂടെ നമുക്ക് ലഭ്യം ആകുന്ന വിശ്രമത്തെകുറിച്ച് നമുക്ക് അവബോധം ഉണ്ടോ? അതോ നമ്മുടെ അജപാലന ജോലികൾ നിർവഹിച്ചതിന് ശേഷം പാവപ്പെട്ടവരുടെ ശൈലികൾക്കിണങ്ങാത്തതും, ഉപഭോഗസംസ്കാരം വച്ചുനീട്ടുന്നതുമായ മുന്തിയ തരത്തിലുള്ള വിശ്രമം തേടി ഞാൻ പോകാറുണ്ടോ? ക്ഷീണിതമാവുന്ന അവസരങ്ങളിൽ പരിശുദ്ധാത്മാവ് നമുക്കുവേണ്ടി വിശ്രമിക്കുന്നുവോ അതോ അവിടുന്ന് നമ്മെ എപ്പോഴും പ്രവർത്തന നിരതം ആക്കുന്നുവോ? ജ്ഞാനികളായ വൈദികരിൽ നിന്ന് സഹായം സ്വീകരിക്കുവാൻ എനിക്ക് അറിയാമോ? എന്നിൽ നിന്ന് തന്നെയും, ഞാൻ എന്നിൽ നിക്ഷേപിക്കുന്ന ആവശ്യങ്ങളിൽ നിന്നും, എന്റെ സ്വാർഥത്തിൽ നിന്നും, എന്നിൽ തന്നെ മുഴുകുന്നതിൽ നിന്നും ഇടവേള എടുക്കുവാൻ എനിക്ക് അറിയാമോ?   ഈശോയോടും, പിതാവായ ദൈവത്തോടും, പരിശുദ്ധ കന്യാമറിയത്തോടും മാർ യൌസേപ്പിനോടും ഒപ്പം സമയം ചെലവഴിക്കാൻ എനിക്കറിയാമോ? ഇവരുടെയും എന്റെ സ്വർഗീയ മധ്യസ്ഥന്റെയും ലാഘവവും എളുപ്പവും ആയ ആവശ്യങ്ങളെ ഞാൻ നിറവേറ്റുകയും, അവർ എന്റെ സൌഹൃദ ത്തിൽ ആയിരിക്കാൻ ഇഷ്ടപ്പെടുന്നതിനാൽ അവരുടെ ആനന്ദം ഞാൻ കാംഷിക്കുകയും ചെയ്യുന്നുണ്ടോ? ദൈവ മഹത്വം തേടുന്ന അവരുടെ മാനദണ്ഡങ്ങളും ആവശ്യങ്ങളും ഞാൻ മോഹിക്കാറുണ്ടോ? കർത്താവിന്റെ സംരക്ഷണയിൽ എന്റെ ശത്രുക്കളിൽ നിന്ന് വിശ്രമം എടുക്കാൻ എനിക്കറിയാമോ?എന്റെ സംസാരം, വ്യവഹാരം എന്നിവയെക്കുറിച്ച് ഞാൻ പര്യാകുലനാണോ, അതോ ഞാൻ എന്നെ തന്നെ ഓരോ വസരങ്ങളിലും ഞാൻ എന്ത് പറയണം എന്ന് പ്രചോദിപ്പിക്കുന്ന പരിശുദ്ധാത്മാവിനു വിട്ടുകൊടുക്കാറുണ്ടോ? ഞാൻ ആവശ്യമില്ലാതെ ഉത്കണ്ടാകുലനാകുന്നുണ്ടോ അതോ പൌലോസിനെപോലെ “ഞാൻ ശരണപ്പെടുന്നവനെ എനിക്കറിയാം” (2 തിമോ. 1:12) എന്ന് ആശ്വസിക്കാൻ എനിക്കവുന്നുണ്ടോ?

പുരോഹിതന്മാരുടെ ജോലിയെ കുറിച്ച് ഇന്നത്തെ ആരാധനയിൽ എന്ത് പറഞ്ഞിരിക്കുന്നു എന്ന് നമുക്ക് ഒരു നിമിഷം ചിന്തിക്കാം: എളിയവരോടു സുവിശേഷം അറിയിക്കുക, അന്ധർക്ക് കാഴ്ച നല്കുക, ബന്ധിതരെ മോചിപ്പിക്കുക, അധസ്ഥിതർക്ക് വിടുതൽ നല്കുക കർത്താവിനു സ്വീകാര്യമായ വർഷം പ്രഖ്യാപിക്കുക. ഹൃദയം നുറുങ്ങിയവരെയും പീഡിതരെയും ആശ്വസിപ്പിക്കുക എന്നും ഏശയ്യാ കൂട്ടിചേര്ക്കുന്നു.

സുവിശേഷ പ്രഘോഷണ ദൗത്യം സാങ്കേതികമോ കായികമോ ആയ അദ്ധ്വാനമല്ല, ഒരു കാര്യാലയത്തിലെ പരിപാടി നടത്തുന്നത് പോലെയോ ഒരു പാരീഷ് ഹാൾ പണിയുന്നത് പോലെയോ, ചെറുപ്പക്കാർക്കായി ഒരു കളിസ്ഥലം നിർമ്മിക്കുന്നതൊ അല്ല അത്. അത് എളുപ്പവുമല്ല. ഈശോ പറയുന്ന സുവിശേഷ പ്രഘോഷണം നിങ്ങളുടെ കാരുണ്യം കാണിക്കുവാനുള്ള കഴിവിനെ വെല്ലുവിളിക്കുന്നതാണ്. അവ നിർവഹിക്കുന്നതിൽ നമ്മുടെ ഹൃദയം പൂർണ്ണമായി മുഴുകുകയും വൈകാരികമായ തലം ഉണ്ടാകുകയും വേണം. വിവാഹിതരാവുന്ന ദന്പതികളോടൊപ്പം സന്തോഷിക്കുവാൻ നമുക്ക് ആവണം. മാമ്മോദീസ തൊട്ടിയുടെ അടുക്കലേക്കു വരുന്ന കുഞ്ഞുങ്ങളോടൊപ്പം ചിരിക്കുവാൻ നമുക്ക് ആവണം. പുതുതായി രൂപം കൊണ്ട കുടുംബങ്ങളിലെ പങ്കാളികളോട് ഒത്തു സഞ്ചരിക്കുവാൻ നമുക്ക് ആവണം. രോഗക്കിടക്കയിൽ വേദനയോടും വൈഷമ്യങ്ങളോടും മല്ലടിക്കുന്നവരോടോത്ത് സഹിക്കുവാൻ നമുക്ക് ആവണം. ഉറ്റവരെ നഷ്ടപ്പെട്ടവരോടൊപ്പം കരയുവാൻ നമുക്ക് ആവണം… ഈ വൈകാരിക മുഹൂർത്തങ്ങൾ ഒക്കെ അജപാലകന്റെ ഹൃദയത്തെ ഭാരം ഉള്ളതാക്കും. ജനങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നത്‌ നാം വൈദികരെ സംബന്ധിച്ച് ഒരു വാർത്തപത്രിക പോലെ അല്ല. നമ്മുടെ ജനത്തെ നമുക്ക് അറിയാം. അവരുടെ ഹൃദയത്തിൽ സംഭവിക്കുന്നത്‌ എന്താണ് എന്ന് നമുക്ക് അറിയാം.

അവരുടെ ദുഃഖത്തിൽ ഭാഗഭാക്കാവുന്ന നമ്മുടെ ഹൃദയം കരുണ എന്ന വികാരം അനുഭവിക്കുകയും ആയിരം ഭാഗങ്ങൾ ആയി ചിന്നി ചിതറുകയും ജനങ്ങളാൽ ഉപഭോഗിക്കപെടുകയും ചെയ്യും. ഇത് എടുക്കുക, എടുത്തു ഭക്ഷിക്കുക… തന്റെ ജനങ്ങളെ ശുശ്രൂഷിക്കുന്പോൾ ഈശോയുടെ വൈദികൻ ആവർത്തിച്ചു തന്നോട് തന്നെ പറയുന്ന വചനങ്ങൾ  ആണ് ഇവ. അങ്ങനെ നമ്മുടെ പൌരോഹിത്യ ജീവിതം സേവനത്തിനായി അർപ്പിക്കപ്പെട്ടതാവുന്നു. അത് നമ്മെ നിരന്തരം ക്ഷീണിതർ ആക്കുന്നു.

ഞാൻ ധ്യാനിച്ചിട്ടുള്ള ചില പരിക്ഷീണാവസ്ഥകളെ പങ്കുവക്കട്ടെ.

“ജനത്തിന്റെ അഥവാ കൂട്ടത്തിന്റെ മടുപ്പ്” എന്ന് നാം വിളിക്കുന്നതാണ് അതിൽ ഒന്ന്.  കർത്താവിനു എന്ന പോലെ തന്നെ നമുക്കും ഇത് മടുപ്പിക്കുന്നതാണ്. – എന്നിരുന്നാലും ഇത് നല്ലതും, ഫലദായകവും സന്തോഷപ്രദവും ആയ ഒരു മടുപ്പ് ആണ്.  ഈശോയെ അനുഗമിച്ച ആളുകൾ, അനുഗ്രഹിക്കാൻ ആയി കുഞ്ഞുങ്ങളെ അവിടുത്തെ പക്കലേക്ക് കൊണ്ടുവന്ന കുടുംബസ്തർ, ഈശോയുടെ കരസ്പർശത്താൽ സൌഖ്യം ലഭിച്ച രോഗികൾ, തങ്ങളുടെ സുഹൃത്തുക്കളെയും കൂട്ടി അവന്റെ അടുത്തേക്ക് വന്നവർ, ഗുരുവിനെ പ്രതി ആനന്ദതന്തുലർ ആയ യുവസമൂഹം.., അവരാരും അവനു ഭക്ഷണം കഴിക്കാൻ പോലും ഇടവേള നല്കിയില്ല. കർത്താവാകട്ടെ ആളുകളോടോത്ത്  ആയിരിക്കുന്നതിൽ ഒരിക്കലും മടുപ്പ് അനുഭവിച്ചിരുന്നില്ല. മറിച്ചു അവരുടെ സാന്നിധ്യം അവനെ കൂടുതൽ നവീകരിച്ചിരുന്നു.  (കാണുക: ഇവൻജേലി ഗാവുദിയും, 11).

(അപൂർണം)

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply