മികച്ച ദൈവവിളികൾ നല്ല കുടുംബങ്ങളിൽ

0

മികച്ച ദൈവവിളികൾ നല്ല കുടുംബങ്ങളിലാണ് ഉണ്ടാവുന്നത് എന്ന് സിസ്റ്റർ  മരിയ മാഗ്ദലീൻ അഭിപ്രായപ്പെട്ടു. ഡൊമിനിക്കൻ സന്യാസിനി ആയ സിസ്റ്റർ മാഗ്ദലീൻ കാത്തലിക് ന്യൂസ് ഏജൻസിക്ക് നല്കിയ അഭിമുഖത്തിലാണ് പ്രസ്തുത പരാമർശം.  സഭയിൽ ഇപ്പോൾ ആചരിക്കുന്ന രണ്ടു പ്രധാന സംഭവങ്ങൾക്ക് തമ്മിൽ വലിയ ബന്ധം സിസ്റ്റർ മാഗ്ദലീൻ കാണുന്നു. കുടുംബത്തെ കുറിച്ചുള്ള സിനഡ്, സന്യസ്ഥ വർഷാചരണം എന്നിവയാണ് അവ.

“ഒന്ന് മറ്റേതിനെ പരിപോഷിപ്പിക്കുന്നു,” എന്ന് സിസ്റ്റർ വിശദീകരിച്ചു. “നല്ല ദൈവവിളികൾ നല്ല കുടുംബങ്ങളിൽ നിന്ന് ഉദ്ഭൂതമാകുന്നു.”

“ഈ വർഷത്തെ സന്യസ്ഥ വർഷമായി ആചരിക്കാൻ ഫ്രാൻസിസ് പാപ്പാ തീരുമാനിച്ചത് മനോഹരമായിരിക്കുന്നു. കാരണം അത് കുടുംബത്തെ കുറിച്ച്  വിശേഷ വിധിയായി ചിന്തിക്കുന്ന വർഷം കൂടിയാണ്.”  സന്യസ്ഥ വർഷം കഴിഞ്ഞ നവന്പർ 30 നാണ് ആരംഭിച്ചത്. 2016 ഫെബ്രുവരി 2 നു അവസാനിക്കും. ഇതേ വർഷം തന്നെ രണ്ടു പ്രധാന കാര്യം സഭയിൽ സംഭവിക്കുന്നു: സെപ്തംബറിൽ കുടുംബത്തെ കുറിച്ച് ആഗോള സമ്മേളനം. ഒക്ടോബറിൽ കുടുംബത്തെ കുറിച്ചുള്ള സിനഡ്.

15 വർഷം മുൻപ് മാതാവിന്റെ ഡൊമിനിക്കൻ സിസ്റ്റെഴ്സ് എന്നാ സന്യാസ സമൂഹത്തിൽ അംഗമായ സിസ്റ്റർ മാഗ്ദലീൻ, ദൈവവിളി കണ്ടെത്തുന്നത് ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനു സമാനമാണ് എന്ന് വിചാരിക്കുന്നു.  “ദൈവവിളി ഒരു രഹസ്യം ആണ്,” രണ്ടു വ്യക്തികൾ വിവാഹിതർ ആവുന്പോൾ സാധാരണ ചോദിക്കപ്പെടുന്ന ചോദ്യം ആണ്: എന്ത് കൊണ്ട് അയാൾ?

അത് പ്രണയത്തിൽ അകപ്പെടുന്നത് പോലെ ആണ്.നിങ്ങൾ ദൈവത്തെ ശരണപ്പെടുന്നു, ദൈവം നിങ്ങളെ എങ്ങോട്ട് കൊണ്ടുപോകുന്നോ അത് വിശ്വസിച്ചു മുന്നേറുന്നു. വലിയ ഒരു കത്തോലിക്കാ കുടുംബത്തിൽ വളർന്നു വന്ന മാഗ്ദലീൻ ചിലപ്പോൾ സന്യാസം ആഗ്രഹിക്കുകയും മറ്റു ചിലപ്പോൾ അതു വേണ്ട എന്ന് കരുതുകയും ചെയ്തിരുന്നു.

കോളേജു വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ ആണ് “പുന:മനപരിവർത്തനം” എന്ന് അവർ തന്നെ വിശേഷിപ്പിക്കുന്ന ദൈവ വിളി കേൾക്കൽ അനുഭവം ഉണ്ടായത്. അതോടെ അവർ ജീവിതത്തെ ഗൌരവമായി സമീപിക്കാൻ തുടങ്ങി. അപ്പോൾ അവർ ദൈവത്തെ പ്രണയാതുരം സ്നേഹിക്കാൻ തുടങ്ങി, ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുക്കാനും. സന്യസ്ഥ ജീവിതത്തെ കുറിച്ചുള്ള ചിന്തകൾ വീണ്ടും മുളപൊട്ടാൻ തുടങ്ങി.  സന്യസ്ഥ ദൈവവിളിയെ കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല എങ്കിൽത്തന്നെയും ഡൊമിനിക്കൻ സിസ്റ്റർമാർ നടത്തുന്ന ഒരു ധ്യാനത്തെ കുറിച്ച് മഗ്ദലീനൊടു  മാതാപിതാക്കൾ സൂചിപ്പിച്ചു.

ആ ധ്യാനത്തിലെ ദിവ്യകാരുണ്യ ആരാധനയിൽ “കൃപയുടെ അനുഭവം” ഉണ്ടായി എന്ന് മാഗ്ദലീൻ സാക്ഷ്യപെടുത്തുന്നു. “എനിക്ക് ഈശോയോടു കൂടുതലായി ആകർഷണം തോന്നുകയും അവനോടു അതെ എന്നോ അല്ല എന്നോ പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന് ഉറപ്പിക്കുകയും ചെയ്തു. പക്ഷെ… സത്യം പറഞ്ഞാൽ അവന്റെ ചാരത്തു ഇരിക്കുന്നത് എനിക്ക് കൂടുതൽ സന്തോഷം പകരുന്നു എന്ന്  തിരിച്ചറിഞ്ഞു.”

ഈ സമൂഹത്തിന്റെ ഒരു സവിശേഷ ആപ്തവാക്യം തന്നെ വല്ലാതെ ആകർഷിച്ചു: “ധ്യാനിക്കുക, ധ്യാനഫലങ്ങൾ മറ്റുള്ളവർക്ക് കൊടുക്കുക” എന്നതാണ് അത്.

ദൈവവിളി സ്വീകരിക്കുന്നത് ജോലി തേടുന്നത് പോലെ അല്ല. വിളിയെ വിവേചിച്ചു അറിയുന്നത് പ്രതിഫലത്തെ അളന്നു തൂക്കിയിട്ടല്ല. പല സന്യാസ സമൂഹങ്ങൾ സന്ദർശിച്ചു മികച്ചത് ഇതാണ് എന്ന് തീരുമാനിക്കുന്ന പ്രലോഭനം എനിക്ക് ഉണ്ടായില്ല. ഇത് ഉദ്യോഗം അല്ല, പ്രത്യേക ദൌത്യത്തിനുള്ള വിളി ആണ്.

13 -ആം നൂറ്റാണ്ടിലെ വിശുദ്ധ ഡൊമിനിക്കിന്റെ ചൈതന്യത്തിൽ സ്ഥാപിതമായ ഈ സന്യാസ സമൂഹത്തിന്റെ സ്ഥാപക ചൈതന്യം വിദ്യാഭ്യാസം നല്കുക എന്നതാണ്. ആ ശുശ്രൂഷ ഊർജ്ജം എടുക്കുന്നത് ദിവ്യകാരുണ്യ സമക്ഷം ഉള്ള പ്രാർത്ഥനയിൽ നിന്നാണ്. ദിവ്യകാരുണ്യം ഞങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രം ആണ്. ഡൊമിനിക്കൻ സിസ്റ്റർമാർ മദുബഹയുമായി വലിയ അടുപ്പം സൂക്ഷിക്കുന്നവർ ആണ്.

പൊതുവായി അല്ലെങ്കിലും ചെറുപ്പക്കാരിൽ സന്യാസ ജീവിത ശൈലിയോടുള്ള പ്രതിപത്തി വർദ്ധിക്കുന്നുണ്ട് എന്ന് സിസ്റ്റർ നിരീക്ഷിച്ചു.

ഇടവകകൾ ദൈവവിളിക്കായി പ്രാർഥിക്കുകയും ദൈവവിളി പ്രോത്സാഹനത്തിനുള്ള വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്‌താൽ നിശ്ചയമായും നമുക്ക് ധാരാളം നല്ല സന്യസ്തരെയും വൈദികരെയും ലഭിക്കും.

കടപ്പാട്: സി എൻ എ.
ചിത്രം: ഫ്ലിക്കർ.കോം

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply