ഫ്രാൻസിസ് പാപ്പയുടെ പരിസ്ഥിതി ലേഖനം ജൂണ്‍ 18 നു പുറത്തിറങ്ങും

0

പരിസ്ഥിതിയെ കുറിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ ചാക്രിക ലേഖനം ജൂണ്‍ 18 നു പുറത്തിറങ്ങും എന്ന് വത്തിക്കാന്‍ വാര്‍ത്താ കാര്യാലയം അറിയിച്ചു.  പാപ്പായുടെ ചാക്രിക ലേഖനം പ്രസിദ്ധീകരിക്കപ്പെടാനുള്ള സാദ്ധ്യത ജ‍‍ൂണ്‍ 18 വ്യാഴാഴ്ച ആണ് കാര്യാലയത്തില്‍ നിന്നുള്ള പ്രസ്താവനയില്‍ വെളിപ്പെടുത്തി.

“ലൗദാത്തോ സീ” (സ്തുതി ഉണ്ടായിരിക്കട്ടെ) എന്ന് ആയിരിക്കും ചാക്രിക ലേഖനത്തിന്രെ പേര്. വി. ഫ്രാന്‍സീസ് അസ്സീസി പുണ്യവാന്രെ പ്രശസ്തമായ “സൃഷ്ടിജാലങ്ങളോടുള്ള കീര്‍ത്തനം” എന്ന പ്രാര്‍ത്ഥനയിലെ ഒരു വരി ആരംഭിക്കുന്നത് ഈ വാക്കുകള്‍ കൊണ്ടാണ്.

‍ഞങ്ങള്‍ക്കു വെളിച്ചം നല്കുവാന്‍ നീ സമ്മാനിച്ച സഹോദരന്‍ സൂര്യനും, സകല ചരാചരങ്ങള്‍ക്കും ഒപ്പം കര്‍ത്താവിനു സ്തുതി ഉണ്ടായിരിക്കട്ടെ, എന്ന് കീര്‍ത്തനത്തിലെ ഒരു വരി പാടുന്നു.

പാപ്പാ സ്ഥാനം ഏറ്റെടുത്തപ്പോള്‍ മുതല്‍ കത്തോലിക്കാ സഭയുടെ പരിസ്ഥിതി ദര്‍ശനങ്ങള്‍ ലോകത്തിനു മുന്നില് വക്കുവാന്‍ ഫ്രാന്‍സീസ് പാപ്പാ ദത്തശ്രദ്ധനായിരുന്നു. വിവിദ്ധ ഉപദേശങ്ങളിലും, പ്രസംഗങ്ങളിലും, എഴുത്തുകളിലും പ്രസ്തുത ദര്‍ശനങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

Middle East presidents, church leaders plant olive tree after invocation for peace in Vatican Gardens
ഇസ്രായേലിന്രെ പ്രെസിഡന്ര് ഷിമോന്‍ പെരെസ്, പാലസ്തീനായുടെ പ്രെസിഡന്ര് മഹമൂദ് അബ്ബാസ്, കോണ്‍സ്റ്റാന്രിനോപ്പിളിന്രെ പാര്‍ത്രിയാര്‍ക്കീസ് ബര്‍ത്തലോമിയോ എന്നിവരോടൊപ്പം സമാധാന സംഭാഷണങ്ങള്‍ക്കു ശേഷം വത്തിക്കാന്‍ തോട്ടത്തില്‍ ഒലിവ് മരം വച്ചു പിടിപ്പിക്കുന്ന പാപ്പാ. (ചിത്രം: കാത്തലിക് ന്യൂസ് ഏ‍ജന്‍സി/ക്രിസ്റ്റ്യന്‍ ജെന്നാരി)

പരിസ്ഥിതിയെ കുറിച്ച് ഫ്രാന്‍സീസ് പാപ്പായുടെ ചില ദര്‍ശനങ്ങള്‍:

നമുക്ക് നമ്മുടെ ജീവിതത്തില്‍ ക്രിസ്തുവിനെ സംരക്ഷിക്കാം, അതുവഴി നമ്മെത്തന്നെയും, സൃഷ്ടിയെത്തന്നെയും സംരക്ഷിക്കാം (3/19/13).

ദൈവത്തിന്രെ സൃഷ്ടിയെ സംരക്ഷിക്കാന്‍, എല്ലാ മനുഷ്യരെയും സംരക്ഷിക്കാന്‍, അവരെ അലിവോടും സ്നേഹത്തോടും കൂടെ പരിഗണിക്കാന്‍,  പ്രതീക്ഷകളുടെ ചക്രവാളങ്ങളെ കൂടുതലായി തുറക്കേണ്ടതുണ്ട്. ഘനമായ കാര്‍മ്മേഘത്തിനിടയില്‍കൂടി പ്രകാശ കിരണം കടന്നു വരുന്നതു പോലെ ആണ് അത്, പ്രതീക്ഷയുടെ ഊഷ്മളത സൃഷ്ടിക്കലാണ് അത് (3/19/13).

ദൈവം മനുഷ്യനെ സൃഷ്ടിക്കുകയും പ്രകൃതിയെ അധീനമാക്കി ഭരിക്കാന്‍ അവന് അവകാശം കൊടുക്കുകയയും ചെയ്തു എന്ന് ഉല്പത്തി പുസ്തകം വിവരിക്കുന്നു. അതിനര്‍ത്ഥം പ്രകൃതിയെ ചൂഷണം ചെയ്യുക എന്നല്ല, അതിനെ പരിപാലിക്കുകയും, സംരക്ഷിക്കുകയും, അവരുടെ പരിശ്രമങ്ങളിലൂടെ അതിനെ ശുശ്രൂഷിക്കുകയും ചെയ്യുക എന്നതാണ് (5/1/13).

നാം ഒരു പ്രതിസന്ധി ഘട്ടത്തിലാണ് അത് നാം പരിസ്ഥിതിയില്‍ കാണുന്നു എങ്കിലും കൂടുതലായി ദര്‍ശനീയമാകുന്നത് മനുഷ്യനിലാണ്. മനുഷ്യജീവിതം പ്രതിസന്ധിയിലാണ്. ഇവിടെയാണ് പരിസ്ഥിതി സംരക്ഷണത്തിന്രെ അത്യാവശ്യം. പരിസ്ഥിതിയുടെ അപകടം വളരെ ഗുരുതരം ആണ് കാരണം പ്രശ്നം കേവലം ഉപരിപ്ലവം അല്ല, ഗൗരവം ഏറിയതാണ്. അത് സാന്പത്തികശാസ്ത്രത്തിന്രെ കാര്യമല്ല, ധാര്‍മ്മികതയുടെയും, മാനവികതയുടെയും, നരവംശ ശാസ്ത്രത്തിന്രെയും പ്രശ്നമാണ്. സഭ പല പ്രാവശ്യം ഇക്കാര്യം പ്രാധാന്യത്തോടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പലരും അത് ശരി ആണ് എന്ന് അംഗീകരിക്കുന്നു, എന്നിരുന്നാലും സംഗതികള്‍ പഴയ പോലെ തന്നെ പോകുന്നു. സാന്പത്തികത്തിന്രെ ചോദനകളാണ് എല്ലായിടത്തും മുന്നിട്ടു നില്കുന്നത്, ധനതത്വധാര്‍മ്മികത അല്ല എന്നതാണ് ഇതിനു കാരണം. അതിനാല്‍, ലാഭത്തിന്രെയും ഉപഭോഗത്തിന്രെയും ബലിക്കല്ലില്‍ മനുഷ്യന്‍ തന്നെത്തന്നെ ബലി കൊടുക്കുന്നു. ഇത് ഉപയോഗിച്ചതിനു ശേഷം എല്ലാം വലിച്ചെറിയുന്ന സംസ്കാരമാണ്. അതുകൊണ്ടു തന്നെ, സ്റ്റോക്ക് മാര്‍ക്കറ്റ് പത്തു പോയന്ര് ഇടിയുന്നത് വലിയ വാര്‍ത്ത ആവുന്നു, വിശപ്പു മൂലം ഒരിടത്ത് മനുഷ്യന്‍ മരിക്കുന്നത് വാര്‍ത്ത ആകുന്നില്ല. ചപ്പുകൂനയിലേക്ക് മനുഷ്യന്‍ ഉപേക്ഷിക്കപ്പെടുന്നു (6/5/13).

 

 

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply