പ്രേഷിത പ്രവര്‍ത്തനം സഭയുടെ ആദ്യത്തെയും നിരന്തരവുമായ പ്രവര്‍ത്തി

0

സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഉച്ചിയാണ് പ്രേഷിത പ്രവര്‍ത്തനം എന്ന് പൊന്തിഫിക്കല്‍ മിഷനറി സൊസൈറ്റികളുടെ പൊതു സഭയെ അഭിസംബോധന ചെയ്തു സംസാരിക്കവെ ഫ്രാന്‍സീസ് പാപ്പാ പ്രസ്താവിച്ചു. സുവിശേഷം പ്രസംഗിക്കുന്നത് സഭയുടെ ആദ്യത്തെയും നിരന്തരവുമായ പ്രവര്‍ത്തിയാണ് എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അത് അവളുടെ അടിസ്ഥാന കടമയും, ഏറ്റവും  വലിയ വെല്ലുവിളിയും, അവളുടെ നവീകരണത്തിന്റെ ഉറവിടവും ആണ്. സുവിശേഷവത്കരണത്തെ കുറിച്ചുള്ള ആകുലതകളും അസ്വസ്തപ്പെടുന്ന മനസും ഇല്ലാതെ  സുവിശേഷവത്കരണവും മാനവിക പ്രവര്‍ത്തനങ്ങളും സംയോജിപ്പിക്കുന്ന അ‍‍ജപാലന ശുശ്രൂഷ വിശ്വസനീയവും ഫലവത്തും ആയി വികസിപ്പിക്കുക അസാദ്ധ്യമാണ്.

അതിനാല്‍,  മാനവികതയുടെ സാര്‍വത്രികമായ ചക്രവാളങ്ങളിലേക്കും അവയുടെ ഭൂമിശാസ്ത്രപരവും മാനുഷികവുമായ അതിരുകളിലേക്കും തുറവിയോടെ നോക്കിക്കൊണ്ട്  പുതിയ സഭാസമൂഹങ്ങളുെട കൂടെ ചരിച്ച് സാര്‍വത്രിക പ്രേഷിത ദൗത്യത്തെ പൂര്‍ണ്ണമായി ജീവിക്കുവാന്‍ അവരെ പ്രോത്സാഹിപ്പിക്കുക എന്ന വളരെ ബുദ്ധിമുട്ടേറിയ ജോലി ആണ് സുവിശേഷവത്കരണ കാര്യത്തിനായുള്ള തിരുസംഘത്തിലെ അംഗങ്ങളും പൊന്തിഫിക്കല്‍ മിഷനറി സമൂഹങ്ങളുടെ ദേശീയ കാര്യപാലകര്‍ക്കും ഉള്ളത്.

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply