സൃഷ്ടിജാലങ്ങളോടുള്ള കീര്‍ത്തനം

0

ഉന്നതനും സർവശക്തനും, നന്മ സ്വരൂപനുമായ കർത്താവേ,
വാഴ് വും, മഹത്വവും, ബഹുമാനവും, എല്ലാ അനുഗ്രഹവും നിനക്കുള്ളതാകുന്നുവല്ലോ,
അത് അത്യുന്നതനായ നിനക്കു മാത്രം അര്‍ഹതപ്പെട്ടതാകുന്നുവല്ലോ
നിന്റെ നാമം ഉച്ചരിക്കുവാന്‍ മനുഷ്യര്‍ക്കാര്‍ക്കും യോഗ്യതയില്ലല്ലോ.

എന്റെ കര്‍ത്താവേ സമസ്ത ജീവജാലങ്ങളോടുമൊപ്പം അങ്ങേക്കു സ്തുതി
പ്രത്യേകിച്ച്, ആരിലൂടെ നീ ഞങ്ങൾക്ക് ദിനങ്ങളും വെളിച്ചവും തരുന്നുവോ
ആ സൂര്യ സഹോദരൻ മനോഹരവും വലിയ പ്രഭാവത്തോടെ ശോഭിക്കുന്നവനും ആകുന്നു.
അത്യുന്നതനേ അവന്‍ നിന്‍റെ ഛായ വഹിക്കുന്നു.

എന്റെ കര്‍ത്താവേ സഹോദരി ചന്ദ്രനും നക്ഷത്രങ്ങള്‍ക്കും ഒപ്പം  അങ്ങേക്കു സ്തുതി
സ്വർഗ്ഗത്തിൽ നീ അവരെ ശുദ്ധവും, അമൂല്യമായും, മനോഹരമായും അവരെ സൃഷ്ടിച്ചു.

സഹോദരൻ കാറ്റ് വഴി എന്റെ കര്‍ത്താവിനു സ്തുതി
മേഘാവൃതവും ശാന്തവുമായ വായു വഴിയും
നിന്റെ സൃഷ്ടികളെ ചിരന്തനമാക്കുന്ന എല്ലാവിധ കാലാവസ്ഥ മുഖാന്തരവും
എന്റെ കര്‍ത്താവിനു സ്തുതി

വളരെ ഗുണവും എളിമയുമുള്ളവളും, അമൂല്യയും പതിവ്രതയുമായ
സഹോദരി വെള്ളം മുഖാന്തിരം എന്റെ കര്‍ത്താവിനു സ്തുതി

നീ രാത്രിയെ പ്രകാശമാനമാക്കുന്ന സുന്ദരനും ശക്തനുമായ
സഹോദരൻ അഗ്നി മുഖാന്തിരം എന്റെ കര്‍ത്താവിനു സ്തുതി

ഞങ്ങളെ നിലനിർത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നവളും
വിവിധ ഫലങ്ങളും വിവിധ വര്‍ണ്ണത്തിലുള്ള പൂക്കളും ചെടികളും നല്കുന്നവളുമായ സഹോദരി ഭൂമി അമ്മ വഴി എന്റെ കര്‍ത്താവിനു സ്തുതി

നിന്റെ സ്നേഹത്തെ പ്രതി ക്ഷമിക്കുന്നവരെ പ്രതിയും,
വേദനയും സഹനവും ഏല്കുന്നവരെ പ്രതിയും എന്റെ കര്‍ത്താവേ നിനക്കു സ്തുതി,
സമാധാനത്തോടെ സഹിക്കുന്നവര്‍ ഭാഗ്യവാന്മാർ
അത്യുന്നതനായ അങ്ങു വഴി അവര്‍ കിരീടം ചൂടും.

ജീവികളിലൊന്നിനും ഒഴിവാക്കാനാവത്ത സഹോദരി മരണം മുഖാന്തിരം എന്റെ കര്‍ത്താവേ നിനക്കു സ്തുതി,
പാപത്തിൽ മരിക്കുന്നവര്‍ക്കു ഹാ, കഷ്ടം.
അങ്ങയുടെ അതിവിശുദ്ധ ഇഷ്ടം തേടി മരണം പുല്കുന്നവര്‍ ഭാഗ്യവാന്മാര്‍
രണ്ടാം മരണം അവര്‍ക്ക് യാതൊരു ദോഷവും ഏല്പിക്കില്ല.

എന്രെ കര്‍ത്താവിനെ വാഴ്ക്ത്തുകയും പുകഴ്തുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുവിന്‍.
അവനെ വലിയ വിനയത്തോടെ സേവിക്കുവിന്‍.

Image Courtesy: unattributed image of Saint Francis of Assisi’s Canticle of the Sun

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply