പരിസ്ഥിതിക്കു വേണ്ടി ആഗോള പ്രാർഥനാ ദിനം

0

പ്രകൃതി സംരക്ഷണത്തിനു വേണ്ടിയുള്ള ആഗോള പ്രാർഥനാ ദിനം ആയി ഇനി മുതൽ സെപ്റ്റംബർ 1 കത്തോലിക്കാ സഭയിൽ ആചരിക്കപ്പെടും.

ഫ്രാൻസിസ് പാപ്പയുടെ, ഇതിനകം ലോക ശ്രദ്ധ പിടിച്ചു പറ്റിയ പരിസ്ഥിതി ചാക്രികലേഖനമായ ലൗദാതൊ സി യുടെ കേന്ദ്ര പ്രമേയങ്ങളുടെ ചുവടു പറ്റിയാണ് പപ്പാ ലോക പ്രാർഥനാ ദിനം പ്രഖ്യാപിച്ചത്.

ഇത് 1989 മുതൽ ഓർത്തഡോക്സ് സഭ സെപ്തംബർ 1 പ്രകൃതി സംരക്ഷനതിനായുള്ള പ്രാർഥനാ ദിനമായി ആചരിച്ചു വരുന്നുണ്ട്. അതെ ദിവസം തന്നെ കത്തോലിക്ക സഭയും പ്രാർഥനാ ദിനമായി തിരഞ്ഞെടുത്തത് സഭൈക്യതിന്റെ അടയാളം ആയിട്ടാണ് വിലയിരുത്തപ്പെടുന്നത്.

“ഓർത്തഡോക്സ് സഭയുടെ അതേ തീയതി തന്നെ നാമും പ്രാർഥനാ ദിനമായി ആചരിക്കുന്നത്  ഓർത്തഡോക്സ് സഹോദരീ സഹോദരന്മാരോടൊപ്പം നമ്മുടെ വളരുന്ന കൂട്ടായ്മയുടെ സാക്ഷ്യം വഹിക്കാൻ വിലയേറിയ ഒരു അവസരം ആയിരിക്കും” ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

നാമുക്കെല്ലാവർക്കും ഒരുമിച്ചു ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രയ്തനിക്കുവാൻ ഈ ദിവസത്തിന്റെ ആചരണം സഹായിക്കും എന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

“ദൈവത്തിന്റെ സൃഷ്ടിയുടെ കാര്യസ്ഥന്മാർ ആണ് നാമെല്ലാവരും എന്ന ആശയം എല്ലാ ക്രൈസ്തവരിലും എത്തിക്കാൻ ഈ പ്രാർത്ഥനാ ദിനാചരണത്തിന് കഴിയും. ദൈവം നമുക്ക് നല്കിയ ദാനമായ ഭൂമിക്കു വേണ്ടി നമ്മുടെ നന്ദിയും കൃതജ്ഞതയും പ്രകടിപ്പിക്കാൻ ഉള്ള അവസരം ആയിരിക്കും ഈ ദിനം,” മാർപ്പാപ്പയുടെ പറഞ്ഞു.

മനുഷ്യനെയും അവന്റെ അന്തസ്സിനെയും നാം അമൂല്യമായി കരുതുന്നത് കൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണച്ചുമതല ക്രൈസ്തവരുടെ പ്രധാനപ്പെട്ട മുൻഗണന ആകണം എന്നു പാപ്പാ ആവർത്തിച്ചു.

“പരിസ്ഥിതി സംരക്ഷണം നമ്മുടെ ദൈവവിളിയുടെ ഭാഗവും ഉത്തമ ജീവിതം നയിക്കുന്നതിന് അനിവാര്യവുമാണ്; അത് ഒരു ഐഛികമായ വ്യക്തി താത്പര്യമോ  നമ്മുടെ ക്രിസ്തീയ അനുഭവത്തിന്റെ പുറന്പോക്കിൽ തള്ളേണ്ട കാര്യമോ അല്ല,” എന്ന് പപ്പാ ലൗദാതൊ സി യിൽ (216) പ്രസ്താവിച്ചിരുന്നു.

ഈ പുതിയ ദിവസത്തിന്റെ ആചരണം ഒരു “പാരിസ്ഥിതിക മനപരിവർത്തന”ത്തിനു വിശ്വാസികളെ ഒരുക്കും എന്ന് പാപ്പാ പ്രത്യാശിക്കുന്നു.

“ഈ ദിനം പ്രാർത്ഥനക്കും, പരിചിന്തനത്തിനും, മന പരിവർത്തനോചിതമായ ജീവിതരീതികൾ അനുഷ്ടിക്കുന്നതിനും ഉള്ള  ഒരവസരമാണ്.  പുരോഹിതന്മാരും സന്യസ്തരും അല്മായരും അടക്കം  മുഴുവൻ  ദൈവജനത്തിന്റെയും ജനകീയ പങ്കാളിത്തം ഇതിൽ ഉണ്ടാവണം” ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply