നിസംഗത വെടിഞ്ഞ് സമാധാനം നേടുക

0

49-ാം  ലോക സമാധാന ദിന സന്ദേശത്തിന്‍റെ പ്രമേയം ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു. നിസംഗത വെടിഞ്ഞ് സമാധാനം നേടുക എന്നതായിരിക്കും 1 ജനുവരി 2016 ലെ സമാധാന ദിന പ്രമേയം.

സമാധാനരാഹിത്യത്തിന്റെ അടിസ്ഥാന കാരണങ്ങളിൽ  ഒന്ന്  നമ്മുടെ കാലഘട്ടത്തിലെ നീറുന്ന പ്രശ്നങ്ങളോടുള്ള നമ്മുടെ നിസംഗത ആണ്. ഒറ്റപ്പെടൽ, അറിവില്ലായ്മ, സ്വാർത്ഥത എന്നിവയ്കു കാരണമാകുന്ന വ്യക്തിമാഹത്മ്യവാദത്തോട് നിസംഗത വളരെ ബന്ധപ്പെട്ടിരിക്കുന്നു. ഇത് മൂലം വ്യക്തികളിൽ പൊതു താത്പര്യരാഹിത്യവും  പ്രതിബദ്ധതയുടെ അഭാവവും രൂപപ്പെടുന്നു. അറിവും വിവരവും വർദ്ധിച്ചു എന്നുള്ളത് പ്രശ്നങ്ങളിലെക്കുള്ള നമ്മുടെ ശ്രദ്ധയും താത്പര്യവും വർദ്ധിപ്പിപ്പിക്കുന്നു എന്ന് അർത്ഥമില്ല. ഐക്യദാർഢ്യത്തിൽ അധിഷ്ഠിതമായ മനസ്സാക്ഷിയുടെ  ആർജ്ജവും തുറവിയും ഉണ്ടെങ്കിൽ മാത്രമേ ഈ കരുതൽ മനുഷ്യർക്ക് ഉണ്ടാവു. ഇതിലേക്ക്   കുടുംബങ്ങൾക്ക് പുറമെ  അധ്യാപകർ, സംസ്കാരിക നായകന്മാർ, മാധ്യമ പ്രവർത്തകർ, ബുദ്ധിജീവികൾ, കലാകാരന്മാർ  എന്നിവരുടെ സംഭാവന അത്യാവശ്യമാണ്. ഈ വെല്ലുവിളിയോട് സംഘാതമായി പ്രതികരിക്കുന്നത് വഴി മാത്രമേ നിസംഗതയെ തുരത്താനാവൂ.

സമാധാനം സൃഷ്ടിച്ചെടുക്കേണ്ട ഒന്നാണ്: അതു പരിശ്രമം കൂടാതെ ഉണ്ടാവുന്നതല്ല; ഹൃദയത്തിന്റെ പരിവർത്തനവും, സർഗാത്മകവും സകാരാത്മകവും സൃഷ്ടിപരവും ആയ സംഭാഷണങ്ങളിലൂടെ ആർജ്ജിക്കെണ്ടതാണ്. ഇത്തരം ഒരു നടപടി അടിയന്തിരമായി സ്വാതന്ത്ര്യവും ഉത്തരവാദിത്ത ബോധവും ഉള്ള അവബോധന പരിപാടികളിലൂടെ നേടിയെടുക്കാൻ ആവും. വർഗീയത,  മതമൌലികവാദം, അസഹിഷ്ണുത അടിമത്തം, അഴിമതി, സംഘടിത കുറ്റകൃത്യം, യുദ്ധം മനുഷിക ചൂഷണം ജാതികളുടെ അവകാശസംരക്ഷണം, അഭയാർത്ഥികൾ, പാവങ്ങൾ, കുടിയൊഴിപ്പിക്കപ്പെട്ടവർ എന്നിവരുടെ പുനരധിവാസം എന്നിങ്ങനെ മനുഷ്യ കുലത്തെ സാരമായി ബാധിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളെയും വെല്ലുവിളികളെയും പരിഹരിക്കുവാൻ അവബോധനത്തിന്റെയും  സൃഷ്ടിപരമായ പ്രവർത്തനങ്ങളുടെയും ആവശ്യമുണ്ട്. ഈ തിന്മകളെ പോരാടാൻ  അവബോധം സൃഷ്ടിക്കുകയും പരിശീലനം നല്കുകയും ചെയ്യുന്നതോടൊപ്പം അതിനുള്ള അവസരങ്ങളും സാധ്യതകളും ആരായുകയും അതിനെതിരെ പൊരുതുകയും വേണം. നിയമ വ്യവസ്ഥിതിയുടെ ഒരു സംസ്കാരം സൃഷ്ടിക്കുക, സംവാദം, വിദ്യാഭ്യാസം, സഹകരണം എന്നിവ ക്രിയാത്മക പ്രതികരണത്തിന്റെ അടിസ്ഥാന രൂപങ്ങൾ ആണ്.

പരിശുദ്ധ പിതാവ് തന്റെ സമാധാന സന്ദേശം ലോകത്തിലെ എല്ലാ വിദേശ മന്ത്രിമാർക്കും അയച്ചു കൊടുക്കും. അടുത്ത വർഷത്തെ  പപ്പായുടെ നയതന്ത്ര ദിശ ഈ സന്ദേശത്തിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply