2015 ലെ വൈദിക രത്നം ബഹുമതി ഫാ. സെബാസ്റ്റ്യൻ തുരുത്തേലിന്.

0

വൈദികർക്കായുള്ള സീറോ മലബാർ സഭയുടെ പരമോന്നത ബഹുമതി ആയ വൈദികരത്നം ഈ വർഷം സെന്തോമസ് മിഷനറി സൊസൈറ്റിയിലെ അംഗമായ ഫാ. സെബാസ്റ്റ്യൻ തുരുത്തേലിന് നല്കും.

ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ശ്രേഷ്ഠ മെത്രാപൊലീത്ത ആയ അഭിവന്ദ്യ മാർ ജോർജ്ജു ആലഞ്ചേരി ഫാ. സെബാസ്റ്റ്യനു കൈമാറി.

സിനഡി ന്റെ പൊതു സമ്മതത്തോടെ അഭിവന്ദ്യ ശ്രേഷ്ഠ മെത്രാ പോലീത്ത ആയ മാർ ആലഞ്ചേരി ഈ ബഹുമതി ഫാ. തുരുത്തേലിനു നൽകുന്പോൾ ശിഷ്യൻ ഗുരുവിനു ബഹുമതി പ്രദാനം ചെയ്യുന്നു എന്ന കൌതുകവും ഉണ്ട്. ആലഞ്ചേരി പിതാവിനെ പോലെ തന്നെ മൂന്നു റീത്തുകളിലെയും നിരവധി മെത്രാന്മാരുടെ ഗുരു ആണ് തുരുത്തേൽ അച്ചൻ.

കേരള സഭയിലെ അനേകം വൈദികരുടെ പരിശീലനത്തിൽ പങ്കാളിത്തം അവകാശപ്പെടാവുന്ന അച്ചൻ ദീപ്തി മൈനർ സെമിനാരിയിലും അവിഭക്ത മംഗലപ്പുഴ സെമിനാരിയിലും പ്രഫസർ ആയി ദീർഘകാലം സേവനം അനുഷ്ടിച്ചിട്ടുണ്ട്.

നലം തികഞ്ഞ മിഷനറിയായ അച്ചൻ സിറോ മലബാർ സഭയുടെ പ്രേഷിത മുന്നണിയായ സെന്തോമസ് മിഷനറി സമൂഹത്തിന്റെ ഡയരക്ടർ ജനറൽ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

പ്രസ്തുത കാലയളവിൽ ആ പ്രേഷിത സമൂഹത്തിന്റെ നയങ്ങൾ നവീകരിക്കുന്നതിൽ ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുണ്ട്‌.

 

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply