ഹരിതഭൂമിക്കായ്

0

ബൈബിള്‍ അവതരിപ്പക്കുന്നതു പോലെയുള്ള മനോഹരവും സംക്ഷിപ്തവുമായ സ‍ൃഷ്ടി വിവരണം മറ്റൊരു മത ഗ്രന്ഥത്തിലും കാണുകയില്ല.  സൃഷ്ടികര്‍മ്മത്തെ കുറച്ചുള്ള വളരെ ചെറിയ വിവരണമാണ് അത് എങ്കിലും വളരെ അധികം വിവരങ്ങള്‍ അത് നമുക്കു പകര്‍ന്നു തരുന്നു. സൃഷ്ടിയുടെ മകുടമായ മനുഷ്യനെ പ്രകൃതിയുടെ സംരക്ഷനായും കാര്യസ്തനായും ദൈവം നിയമിച്ചിരിക്കുന്നു.

പ്രകൃതിയെ സംരക്ഷിക്കുന്നതില്‍ പല ക്രൈസ്തവരും വിമുഖരാകുന്നിടത്ത് കര്‍മ്മലീത്താ സഭയിലെ ഫാ. പ്രശാന്ത് പയ്യപ്പള്ളി പാലക്കാപ്പള്ളി  (CMI) അപൂര്‍വ്വ പ്രകൃതി സ്നേഹിയും അതിനെ സംരക്ഷിക്കാന്‍ കച്ച കെട്ടിയിരിക്കുന്ന ആളുമാണ്.

ഇപ്പോള്‍ തേവര േസക്രഡ് ഹാര്‍ട്ട് കോളജിന്‍റെ പ്രിന്‍സിപ്പാള്‍ ആയി സേവനം അനുഷ്ടിക്കുന്ന അദ്ദേഹം ഏറെ സമയം പരന്പരാഗത കൃഷി രീതികളെ കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം പകരുവാന്‍ മാറ്റിവക്കുന്നു.  ജനകീയ കൃഷി മുന്നേറ്റത്തില്‍ പങ്കെടുക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക്  വലിയ പ്രചോദനം നല്കുന്ന അച്ചന്‍ ഒരു സാമൂഹ്യ-പരിസ്ഥിതി പ്രവര്‍ത്തകനുമാണ്.

2007ല്‍ രാജുഗിരി കോളജില്‍ നിന്ന് സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഫാ. പ്രശാന്ത് 2010 വരെ അതേ കോളജില്‍ സാമൂഹ്യ വിഭാഗത്തിന്‍റെ തലവനായി. ഇക്കാലയളവില്‍ രാജഗിരി കോളജിന്‍റെ 22 ഏക്കറോളം വരുന്ന കാന്പസിനെ പ്രകൃതി പാഠം എന്ന പേരിലുള്ള പ്രോജക്ടിലൂടെ മനോഹരമായ ഹരിതഭൂമിയാക്കി പരിവര്‍ത്തനപ്പെടുത്തി.

ലഘു വനങ്ങള്‍, ജലനിധി, മാലിന്യ നിര്‍മ്മാര്‍ജ്ജന പരിപാടികള്‍ എന്നിങ്ങനെ നിരവധി പ്രകൃതി സംരക്ഷണ പരിപാടികള്‍ക്ക് അച്ചന്‍ നേതൃത്വം നല്കിയിരുന്നു. തദ്ഫലമായി 2009 ല്‍ കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോര്‍ഡിന്രെ പ്രകൃതിസംരക്ഷണ പരിപാടികള്‍ക്കുള്ള ഹരിത പുരസ്കാരം രാജഗിരി കോളജിനെ തേടി എത്തി.

student SH Pokkali
ആലപ്പുഴയിലെ എഴുപുന്നയില്‍ തേവര േസക്രഡ് ഹാര്‍ട്ട് കോളജിലെ വിദ്യാര്‍ത്ഥികള്‍ പൊക്കാളി കൃഷിയില്‍ പങ്കെടുക്കുന്നു.

2010 ല്‍ ഫാ. പ്രശാന്ത് തേവര സേക്രഡ് ഹാര്‍ട്ട് കോളജിന്‍റെ പ്രിന്‍സിപ്പാളായി നിയമിതനായപ്പോള്‍ സാമൂഹിക കൃഷി രീതി പുതിയൊരു പരീക്ഷണമായി അവതരിപ്പിച്ചു. സസ്യശാസ്ത്രത്തിന്‍റെയും ജന്തുശാസ്ത്രത്തിന്‍റെയും ഡിപ്പാര്‍ട്ടുമെന്‍റിലുള്ള വിദ്യാര്‍ത്ഥികളെ അദ്ദേഹം പ്രചോദിപ്പിക്കുകയും അവര്‍ ‍ചെറിയൊരു കൃഷിയിടത്തില്‍ നെല്ലു കൃഷി ആരംഭിച്ചു. ചെറിയൊരു സംരഭമായി തുടങ്ങിയ പ്രസ്തുത പരിപാടി പിന്നീട് നാല് ഏക്കറോളം വരുന്ന ഭൂമിയിലേക്കു വളര്‍ന്ന ജൈവകൃഷിയുടെ വിപ്ളവ ബീജമായി.

കോളജിന്‍റെ ടെറസ് ‍ഞങ്ങള്‍ കൃഷിയിടമാക്കി മാറ്റിരിക്കുന്നു, അവിടെ ഇപ്പോള്‍ പച്ചക്കറികള്‍ സമൃദ്ധമായി വളരുന്നു. വിദ്യാര്‍ത്ഥികള്‍ക്കു ഞങ്ങള്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്ത് അവരുടെ വീടുകളിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നു. ഫാ. പ്രശാന്ത് ഇത് പറയുന്പോള്‍ പ്രകൃതി പോലും കുളിരണിഞ്ഞ പുഞ്ചിരി തൂകുന്നു.

പുത്തന്‍കരിപ്പാടത്തെ പൊക്കാളി കൃഷി ഫാ. പ്രശാന്തിന്‍റെ പ്രകൃതി സംരക്ഷണ ഗാഥയിലെ മറ്റൊരു ശീലാണ്. ആലപ്പുഴ ജില്ലയിലെ എഴുപുന്ന പഞ്ചായത്തിലെ 165 ഏക്കര്‍ വരുന്ന പൊക്കാളി പ്പാടത്ത് ഞാറു നടാന്‍ അച്ചന്‍റെ നേതൃത്വത്തില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അണി നിരന്നു. സാന്പത്തികമായ പ്രതിസന്ധി രാ‍ജ്യത്തുണ്ടാക്കിയത് കൃഷിയിലുണ്ടായ കുറവ് ആണ് എന്ന തിരിച്ചറിവാണ് ഈ ഉദ്യമത്തിനു അച്ചനെ പ്രേരിപ്പിച്ചത്.

ഫാ. ജോസ് വള്ളികാട്ട്

മാദ്ധ്യമം, സംസ്കാരം, മതം എന്നീ ഇന്റർ ഡിസിപ്ലിനറി വിഷയത്തിൽ ഗവേഷണം നടത്തുകയും അവഗാഹം നേടുകയും ചെയ്തിട്ടുള്ള ജോസ് മാധ്യമം, ആത്മീയത, മതജീവിതം എന്നീ വിഷയങ്ങളിൽ എഴുതാറുണ്ട്. സെന്തോമസ് മിഷനറി സമൂഹത്തിലെ (എം. എസ്. ടി.) അംഗവും കത്തോലിക്കാ പുരോഹിതനും ആയ ഫാ. ജോസ് വള്ളികാട്ട് മാദ്ധ്യമ അധ്യാപകനും ആണ്.

Loading Facebook Comments ...

Leave A Reply