നില്കുക, കേള്‍ക്കുക, സഹായിക്കുക; അതാണ് ആത്മീയത

0

ജനങ്ങളുടെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും അവഗണിക്കുന്ന “മിഥ്യയുടെ  ആത്മീയത” എന്ന പ്രലോഭനത്തില്‍ നിന്നു വിമുക്തരാകുവാന്‍ മെത്രാന്‍ സമിതിക്കു താക്കീത് നല്കിക്കൊണ്ട് ഞായറാഴ്ച മാർപാപ്പ കുടുന്പ സിനഡ് ഉപസംഹരിച്ചു. സമാപന ദിവ്യബലിയുടെ മദ്ധ്യേ നല്കിയ വചനപ്രഘോഷണത്തിലാണ് നാം ആഗ്രഹിക്കുന്നത് പോലെ കുടുന്പസ്ഥ‌ർ ജീവിക്കുണം എന്ന് ശഠിക്കുന്നതിനെ പാപ്പാ വിമര്‍ശിച്ചത്. കുടുംബ ജീവിതത്തിന്റെ ബുദ്ധിമുട്ടുള്ള പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്താന്‍ കൂടിയ സിനഡില്‍ 270 കത്തോലിക്കാ മെത്രാന്മാര്‍ പങ്കെടുത്തു. മൂന്നാഴ്ചയോളം സിനഡ് ചര്‍ച്ചകള്‍ നീണ്ടു.

ഒക്ടോബർ 4 മുതല്‍ 25 വരെ നീണ്ട സിനഡിന്രെ സമാപന ബലിയില്‍ ബുദ്ധിമുട്ടുന്നവര്‍ക്കു വേണ്ടിയും സഹായത്തിനായി നിലവിളിക്കുന്നവര്‍ക്കു വേണ്ടിയും ഒരി നിമിഷം നില്ക്കാൻ തടസ്സമാകുന്ന നിര്‍ജ്ജീവമായ വിശ്വാസത്തെ “scheduled faith” ഉപേക്ഷിക്കാന്‍  മെത്രാന്മാരെയും സഭാ തനയരെയും മാർപ്പാപ്പ ഉപദേശിച്ചു.

യരൂശലേമിലേക്കുള്ള യാത്രാ മദ്ധ്യേ ബർത്തിമൈ എന്ന ഒരു കുരുടനു കാഴ്ച നൽകുവാനായി ഈശോ വഴി അരികില്‍ നിന്ന വചനഭാഗം വായിച്ചു വിശദീകരിക്കുകവെ ആണ്  മാർപ്പാപ്പ ഈ പരാമർശങ്ങൾ നടത്തിയത്.

തന്റെ ഏറ്റവും പ്രധാനപ്പെട്ട യാത്ര ആരംഭ ഘട്ടത്തില്‍ ആയിരുന്നിട്ടു കൂടി ബര്‍ത്തിമൈയുടെ അഭ്യര്‍ത്ഥനയോടും നിലവിളിയോടും പ്രതികരിക്കാൻ ഈശോ തന്രെ യാത്ര താത്കാലികമായി തടസ്സപ്പെടുത്താന്‍ തയ്യാറായി, ഫ്രാൻസിസ് പാപ്പാ പറഞ്ഞു. “യേശു തന്റെ അവന്‍റെ അഭ്യർത്ഥന കേട്ട് ഈശോയുടെ ഹൃദയം തരളിതമാവുകയും അവന്‍റെ ജീവിത സാഹചര്യത്തില്‍ ഇടപെടുകയും ചെയ്യുന്നു.  അന്ധന് എന്തെങ്കിലും ദാനം ചെയ്തു കടന്നു പോകാന്‍ വ്യഗ്രതപ്പെടാതെ അയാളുമായി വ്യക്തിപരമായി അഭിമുഖീകരിക്കുന്നതിന് ആഗ്രഹിക്കുന്നു.”

“നമ്മുടെ ആവശ്യം കേൾക്കാൻ താൽപ്പര്യപ്പെടുന്നു എന്ന് എന്ന് ഈശോ കാണിക്കുന്നു,” മാർപ്പാപ്പ പറഞ്ഞു. “നമ്മുടെ ജീവിതങ്ങളെ കുറിച്ച്, നമ്മുടെ യഥാർത്ഥ സാഹചര്യങ്ങളെ കുറിച്ച് നമ്മോടു ഓരോരുത്തരുത്തരോയും സംസാരിക്കാൻ അവന്‍ ആഗ്രഹിക്കുന്നു.” ബര്‍ത്തിമൈയെ സഹായിക്കാന്‍ യേശു നിന്നതുപോലെ ശിഷ്യന്മാരിൽ നിന്നില്ല എന്നത് ശ്രദ്ധേയമാണ്.

പിന്നീട് യേശുവിന്‍റെ അനുയായികള്‍ക്കുണ്ടാകാവുന്ന രണ്ട് പ്രലോഭനങ്ങൾ ഏതെല്ലാമാണെന്ന്, മാർപ്പാപ്പയുടെ വിശദീകരിച്ചു:

“നാം അവന്‍റെ കൂട്ടത്തിലാണ്, പക്ഷേ നമ്മുടെ ഹൃദയം തുറവി ഉള്ളതല്ല,” മാർപ്പാപ്പ പറഞ്ഞു. ‘അത്ഭുതം നന്ദി, ഉത്സാഹം എന്നീ വികാരങ്ങള്‍ നമുക്ക് അന്യമാണ്. കൃപയുടെ അനുഭവത്താല്‍ നമ്മുടെ ഹൃദയങ്ങള്‍ തരളമാകുന്നില്ല. അവനെ കുറിച്ചു സംസാരിക്കാനും അവനു വേണ്ടി വേല ചെയ്യാനും നമുക്കു കഴിയും, പക്ഷേ ഹതാശയരുടെയും മുറിവേറ്റവരുടെയും അടുത്ത് ഓടിയെത്തുന്ന അവന്‍റെ ഹൃദയത്തില്‍ നിന്നു നാം വളരെ അകലെ ആണ്.”

‘മിഥ്യയുടെ ആത്മീയത’ ഒരു പ്രലോഭനമാണ്. ശരിക്കും അവിടെ എന്താണുള്ളത് എന്ന് കാണാതെ മാനവികതയുടെ മരുഭൂമികൾ നടക്കാന്‍ നമുക്കു കഴിയും; പകരം, നാം കാണാൻ ആഗ്രഹിക്കുന്നവ മാത്രം കാണുന്നു,” അദ്ദേഹം തുടർന്നു. “നാം ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ വികസിപ്പിക്കുവാന്‍ കഴിവുള്ളവരാണ്, പക്ഷേ കര്‍ത്താവ് നമ്മുടെ കണ്മുന്നില്‍ വച്ചു തരുന്നവയെ കാണാന്‍ നാം തയ്യാറാവുന്നില്ല”

“ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെടുത്താതുള്ള വിശ്വാസം വരണ്ടതാണ്, മരുപ്പച്ചകള്‍ക്കു പകരം അത് മറ്റ് മരുഭൂമികൾ സൃഷ്ടിക്കുന്നു,” അദ്ദേഹം പറഞ്ഞു.

രണ്ടാമത്തെ പ്രലോഭനം ഇതാണ് “ദൈവജനത്തോടൊപ്പം നടക്കാൻ നമുക്കു കഴിയും, പക്ഷേ നാം നമ്മുടെ യാത്രാ പദ്ധതികള്‍ നമുക്കു വേണ്ട തരത്തില്‍ ക്രമപ്പെടുത്തിയിരിക്കുന്നു അതിന്‍റെ പട്ടികകളും നാം സ്വയം നിർമ്മിച്ചു കഴിഞ്ഞു.”

“എവിടെ പോകണം എന്നും  അതിന് എത്രത്തോളം സമയം എടുക്കും എന്നും നാം അറിയുന്നു. എല്ലാവരും നമ്മുടെ താളം അനുസരിച്ചു തുള്ളണമെന്നു നാം കരുതുന്നു എന്നും പാപ്പാ പറഞ്ഞു. “ക്ഷമ നഷ്ടപ്പെട്ടു ബര്‍ത്തിമൈയെ വഴക്കു പറഞ്ഞ സുവിശേഷത്തിലെ സമൂഹത്തിലോരാളായി നാം അധപ്പതിക്കാന്‍ സാധ്യത നമുക്ക് ഏറെ ആണ്.”

 

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply