കരുണാവര്‍ഷത്തിനു ലോഗോ

0

2015 ഡിസംബര്‍ എട്ടിനാരംഭിക്കുന്ന കരുണയുടെ വിശുദ്ധ വര്‍ഷാചരണത്തിനുള്ള ലോഗോ വത്തിക്കാന്‍ പുറത്തിറക്കി. ആര്‍ച്ച്‌ ബിഷപ്‌ റിനോ ഫിസിക്കെല്ലയാണ്‌ വിശുദ്ധവര്‍ഷത്തേക്കുള്ള പ്രത്യേക പ്രാര്‍ത്ഥനയും വിശുദ്ധവര്‍ഷത്തിലെ വിവിധ ചടങ്ങുകളുടെ കലണ്ടറും പുറത്തിറക്കിയത്‌.

`പിതാവിനെപ്പോലെ കരുണ ഉള്ളവരാകുക’ എന്നതാണ്‌ വിശുദ്ധ വര്‍ഷത്തിന്റെ ആപ്തവാക്യം. നഷ്ടപ്പെട്ട മനുഷ്യനെ ചുമലില്‍ വഹിക്കുന്ന നല്ലിടയനായ യേശുവിനെയാണു ലോഗോയില്‍ ചിത്രീകരിച്ചിരിക്കുന്നത്‌. യേശുവിന്റെയും മനുഷ്യന്റേയും കണ്ണുകള്‍ ഒന്നിച്ചു ചിത്രീകരിച്ചതിലൂടെ യേശു വീണ്ടെടുക്കപ്പെട്ട മനുഷ്യന്റെ കണ്ണിലൂടെയും വീണ്ടെടുക്കപ്പെട്ട മനുഷ്യന്‍ യേശുവിന്റെ കണ്ണിലൂടെയും യാഥാർത്യത്തെ കാണുന്നു എന്നാണു അര്‍ത്ഥ്‌മാക്കുന്നത്‌.

ഈശോ സഭാംഗമായ ഫാ. മാര്‍ക്കോ റുപ്‌നിക്‌ ആണു ലോഗോ തയാറാക്കിയിരിക്കുന്നത്‌. ഫെബ്രുവരി രണ്ടിനു സമര്‍പ്പിതവര്‍ഷാചരണ സമാപനത്തോടനുബന്ധിച്ചു സമര്‍പ്പിതരുടെ ജൂബിലി, ഏപ്രില്‍ മൂന്നിനു ദൈവകരുണയുടെ ആത്മീയതയ്‌ക്കു സമര്‍പ്പിക്കപ്പെട്ടവരുടെ ജൂബിലി, മദര്‍ തെരേസയുടെ തിരുനാള്‍ദിനത്തില്‍ (2016 സെപ്‌റ്റംബര്‍ അഞ്ച്‌) കരുണയുടെ പ്രവര്‍ത്തകരുടെ ജൂബിലി, 2016 നവംബര്‍ ആറിനു തടവുകാരുടെ ജൂബിലി എന്നിവ ആചരിക്കും.

വൈദികര്‍, ഡീക്കന്മാര്‍, രോഗികള്‍, ഭിന്നശേഷിയുള്ളവര്‍, മതബോധന അധ്യാപകര്‍, കൗമാരക്കാര്‍ എന്നിവരുടെ ജൂബിലി ആചരണങ്ങളും കരുണയുടെ വിശുദ്ധവര്‍ഷത്തി ൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply