സമര്‍പ്പിതയുടെ സംഗീതക്കച്ചേരി

0
അഗതികളുടെ സഹോദരിമാരുടെ സന്യാസിനീ സമൂഹത്തിന്റെ നവതി ആഘോഷങ്ങളുടെ ആരംഭം കുറിച്ച് കന്യാസ്ത്രീയുടെ സംഗീതക്കച്ചേരി നടത്തി. ചുണങ്ങുംവേലി എസ്.ഡി. മദര്‍ ഹൗസില് വെച്ച് സിസ്റ്റര്‍ റിന്‍സി അല്‍ഫോണ്‍സിന്റെ നേതൃത്വത്തിലാണ് കാരുണ്യാര്‍ച്ചനയെന്ന പേരില്‍ സംഗീതാര്‍ച്ചന നടത്തിയത്.

സിസ്റ്റര്‍ റിന്‍സി അല്‍ഫോണ്‍സ് കര്‍ണാട്ടിക് സംഗീതത്തിന്റെ വിവിധ രാഗങ്ങളില്‍ ചിട്ടപ്പെടുത്തിയ യേശുനാമ കീര്‍ത്തനങ്ങള്‍ ശ്രുതിലയതാളങ്ങളുടെ അകമ്പടിയോടെ ആലപിച്ചത് നവതിയാരംഭത്തിന് മാറ്റുകൂട്ടി. ‘മാനവകുല ജാതം’ എന്ന നാട്ടരാഗത്തിലാരംഭിച്ച് ‘കാരുണ്യത്തിന്‍ വാതില്‍ തുറന്ന് കരുണ ചൊരിഞ്ഞിടണേ’ എന്ന പ്രാര്‍ത്ഥനയോടെ നടത്തിയ കച്ചേരി സദസ്യരുടെ മനം കവര്‍ന്നു.

എറണാകുളം അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. ഭീകരരുടെ പിടിയിലായ ടോം അച്ചന്റെ വിമോചനത്തിനായി ഈ സംഗീതാര്‍ച്ചന സമര്‍പ്പിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. എസ്.ഡി. സന്ന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ റെയ്‌സി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ സ്‌നേഹ, മാര്‍ തോമസ് ചക്യത്ത്, ഫാ. പോള്‍ പൂവ്വത്തിങ്കല്‍, ഫാ. ജാക്‌സണ്‍ കീഴവന എന്നിവര്‍ സംസാരിച്ചു. നവതി വര്‍ഷാരംഭത്തിന്റെ ഭാഗമായി അഗതി മന്ദിരത്തിലെ അന്തേവാസികളുടേയും പകല്‍വീട്ടിലെ അംഗങ്ങളുടേയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്ന അംഗങ്ങളുടേയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply