എന്‍റെ വെള്ളിത്തൂവല്‍ ഇനി വെള്ളിത്തിരയില്‍

0

സിസ്റ്റർ ജിയാ എം. എസ്. ജെ. തിരക്കഥ തയ്യാറാക്കി നിര്‍മ്മിച്ച എന്‍റെ വെള്ളിത്തൂവല്‍ എന്ന സിനിമയുടെ റിലീസിംഗും ആദ്യപ്രദര്‍ശനവും കാക്കനാടുള്ള സീറോ മലബാര്‍ സഭാ ആസ്ഥാനത്തു നടന്നു.

മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു കത്തോലിക്കാ സന്യാസിനി സിനിമക്ക് കഥയും തിരക്കഥയും നിര്‍വ്വഹിക്കുന്നത്.

AI ML Ente Vellithooval 1സഭാ ദിനമായ ‍‍ജൂലൈ 3ന് (ദുക് റാനാ തിരുനാള്‍) കാക്കനാട്ടെ മൗണ്ട് സെന്‍റ് തോമസില്‍ നടന്ന ലളിതമായ ചടങ്ങില്‍ അഭിവന്ദ്യ ശ്രേഷ്ട മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സിനിമ കാണികള്‍ക്കു സമര്‍പ്പിച്ചു. സന്നിഹിതനായിരുന്ന കാഞ്ഞിരപ്പള്ളി സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ സിനിമയെ പ്രശംസിച്ചു.

മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്സ് ഓഫ് സെന്‍റ് ജോസഫ് (എം. എസ്. ജെ. അഥവാ ധര്‍മ്മഗിരി) സഭയുടെ അസിസ്റ്റന്‍റ് സുപ്പീരിയര്‍ ജനറല്‍ സി. ഫിലോമി, സെന്‍റ് തോമസ് പ്രൊവിന്‍സിന്‍റെ സുപ്പീരിയര്‍ ജനറല്‍ സി. റാണി, സി. ഷീല എന്നിവര്‍ സന്നിഹിതരായിരുന്നു.

ഐ. സി. വൈ. എം ദേശീയ പ്രസിഡന്‍റ്, ശ്രീ സിജോ അന്പാട്ട്,  സിനിമയുടെ അസ്സോസിയേറ്റ് ഡയറക്ടര്‍ ജയിംസ് ഇടപ്പള്ളി എന്നിവര്‍ പങ്കെടുത്ത പരിപാടി അനേകം വൈദികര്‍, സന്യസ്തര്‍, അല്മായ വിശ്വാസികള്‍ എന്നിവരടങ്ങിയ സദസ്സിനാല്‍ സന്പുഷ്ടമായിരുന്നു.

മൂവിയോള എന്റർടൈൻമെന്റിന്റെ ബാനറിൽ മേരി മാതാ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം നവാഗതനായ ജിതിൻ ഫ്രാൻസിസാണ് സംവിധാനം ചെയ്തിരിക്കുന്നത്.

പ്രശസ്ത അഭിനേത്രിയായ സരയു മോഹനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സി. മെറിനെ അവതരിപ്പിക്കുന്നത്. കലാഭവൻ ഹനീഫ, അൻസിൽ റഹ്മാൻ, കണ്ണൂർ ശ്രീലത, ശ്രീലക്ഷ്മി, സുശീൽ കുമാർ തിരുവങ്ങാട്, പ്രഞ്ജ, സോജിയ, സയന, ഭാനുമതി എന്നിവർക്കൊപ്പം മാസ്റ്റർ സാം ഉൾപ്പെടെ  ഇരുപത്തഞ്ചാളം കുട്ടികളും അഭിനേതാക്കളായി എത്തുന്നു.

വാണി ജയറാം, സെമിന്‍ ജോസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത് അല്‍ഫോന്‍സ് ജോസഫ്.

AI ML Ente Vellithooval 2

കത്തോലിക്കാ സഭയിൽ സമർപ്പിത ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു അർപ്പണം.

Loading Facebook Comments ...

Leave A Reply