സ്വകാര്യതാ നയം

അര്‍പ്പണം.കോമിന്‍റെ സ്വകാര്യതാനയം ഇതാണ് ചില പ്രത്യേക കാരണങ്ങളാല്‍ ഉപയോക്താക്കളുടെ ചില വിവരങ്ങള്‍ ഈ സൈറ്റ് ശേഖരിക്കുന്നുണ്ട്:

1. ഉപയോക്താക്കള്‍ക്ക് തനതും വ്യക്തിഗതവുമായ സേവനങ്ങള്‍ നല്കാന്‍.

2. ഞങ്ങള്‍ നല്കുന്ന സേവനങ്ങളെ നിരീക്ഷിക്കാനും കാര്യക്ഷമം ആക്കുവാനും.

3. ആവശ്യമെങ്കില്‍ പരസ്യങ്ങള്‍ക്കായി സൈറ്റിലെ നിശ്ചിത സ്ഥാനങ്ങള്‍ പരസ്യദാതാക്കള്‍ക്ക് നല്കുവാന്‍.

മൂല്യങ്ങള്‍

1 സാങ്കേതിക സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ സ്വകാര്യതയെ സംരക്ഷിക്കുവാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നു.

2 നിങ്ങളുടെ സ്വകാര്യതയെ ഞങ്ങള്‍ ബഹുമാനിക്കുന്നു. നിങ്ങളുടെ സമ്മതത്തോടെ മാത്രമേ വിപണന ഈ-മെയിലുകള്‍ നിങ്ങളില്‍ എത്തുകയുള്ളു. എന്നിരുന്നാലും നിങ്ങളുടെ രജിസ്ട്രേഷനെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട ആവശ്യങ്ങള്‍ക്കായി ഞങ്ങള്‍ നിങ്ങളെ ബന്ധപ്പെട്ടേക്കാം.

3. ശേഖരിക്കുന്ന വിവരങ്ങള്‍ ആ ഉദ്ദേശ്യത്തിനായി മാത്രമേ ഉപയോഗിക്കുകയുള്ളു.

4 ഇന്രെര്‍നെറ്റ് വഴി ലോകത്തെല്ലായിടത്തുമുള്ള ആളുകള്‍ക്ക് ഈ സൈറ്റ് ലഭ്യമാണ്. നിങ്ങള്‍ ഈ സൈറ്റില്‍ പോസ്റ്റു ചെയ്യുന്നതെല്ലാം എല്ലാവര്‍ക്കും ദര്‍ശനീയമാണ്.

സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകള്‍ ഉപയോഗിച്ച് അര്‍പ്പണത്തില്‍ രജിസ്റ്റര്‍ ചെയ്യുന്പോള്‍

നിങ്ങളുടെ ഫേസ്ബുക്ക് ലോഗിൻ ഉപയോഗിച്ച്  അര്‍പ്പണം സൈറ്റില്‍ ലോഗിൻ ചെയ്താൽ ഞങ്ങളുമായി ഉപയോക്തൃ വിശദാംശങ്ങൾ പങ്കിടാൻ ഫേസ്ബുക്കിന്  നിങ്ങൾ അനുമതി നൽകുകയാണ്. നിങ്ങളുടെ പേര്, ഇമെയിൽ വിലാസം, ജനനത്തീയതി എന്നിവ ഉൾപ്പെടുന്നു. നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഉപയോഗിച്ചിട്ടുള്ള പ്രൊഫൈല്‍ ചിത്രം അര്‍പ്പണത്തിലും ഉപയോഗിക്കാൻ കഴിയും. ഇത് നിങ്ങളുടെ നെറ്റ് വർക്കുകൾ, ഉപയോക്തൃ ഐഡി, മറ്റ് വിവരങ്ങള്‍ എന്നിവ ഫേസ്ബുക്കിലെ നിങ്ങളുടെ അക്കൗണ്ട് ക്രമീകരണങ്ങൾ അനുസരിച്ച് പങ്കിടുന്നതിന് ഞങ്ങളെ അനുവദിക്കും.

ഗൂഗിൾ പ്ലസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുന്പോളും സമാന മാനദണ്ഡങ്ങള്‍ മേല്‍ വിവരിച്ചതു പോലെ ബാധകമാണ്. ട്വിറ്റർ ലോഗിൻ ഉപയോഗിച്ച് നിങ്ങൾ ലോഗിൻ ചെയ്താൽ നിങ്ങളുടെ അവതാറും (നിങ്ങളുടെ ട്വീറ്റുകളോടു ചേര്‍ന്നു ദൃശ്യമാകുന്ന ചെറിയ ചിത്രം)  ഉപയോക്തൃനാമവും ഞങ്ങള്‍ക്കു ലഭിക്കും.