ദൌത്യം

കത്തോലിക്കാ സഭയിൽ സമർപ്പിതജീവിത അന്തസ്സ് സ്വീകരിച്ചിട്ടുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും ജീവിതവും സേവനം ഇഷ്ടപ്പെടുന്ന സുമനസ്സുകൾക്ക് അവരെ കുറിച്ചുള്ള  അഭിനന്ദനീയമായ ചിത്രം വരച്ചു കാണിച്ചു കൊടുക്കാൻ.

ലക്ഷ്യങ്ങൾ

ഇന്ത്യയിൽ സമർപ്പിത ജീവിതം നയിക്കുന്ന കത്തോലിക്കാ പുരുഷന്മാരുടെയും  സ്ത്രീകളുടെയും ധീരോദാത്തമായ ജീവിത കഥ നവ മാധ്യമ സങ്കേതങ്ങളിലൂടെ പറയാൻ.

കത്തോലിക്ക സഭയുടെ വിശ്വാസവും സത്യവും പ്രചരിപ്പിക്കാനായി പുതിയ സാങ്കേതികവിദ്യകളുടെ സഹായം തേടുക എന്ന ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ആഹ്വാനത്തിനോടുള്ള രചനാത്മകമായ പ്രതികരണം കൂടി ആണ്  ഈ ശ്രമം.

കഥകൾ: സമർപ്പിതരുടെ അർപ്പണബോധവും, ത്യാഗവും, സന്തോഷവും തുടിക്കുന്ന ധീരോദാത്തവും വിസ്മയകരവുമായ കഥകളെ വാക്കുകളിലൂടെയും ദ്രിശ്യങ്ങളിലൂടെയും അവതരിപ്പിക്കാൻ.

വാർത്ത: സമർപ്പിത  വർഷവുമായി  ബന്ധപ്പെട്ട പ്രാദേശികവും, അന്തർദേശീയവും ആയ വാർത്തകൾ സമഗ്രമായി റിപ്പോർട്ട് ചെയ്യാൻ.

അറിവ്:  ധ്യാനത്തിനും, പഠനത്തിനും സഹായകരമായ അമൂല്യമായ അറിവിന്റെ ഒരു ശേഖരം നിങ്ങളുടെ വിരൽ തുന്പിൽ എത്തിക്കാൻ.

വിചിന്തനങ്ങൾ: ലോകമെന്പാടുമുള്ള പണ്ഡിതന്മാരുടേയും ആത്മീയ പാലകരുടെയും വിജ്ഞാനത്തിൽ നിന്ന്  സമർപ്പിതജീവിതത്തെ കുറിച്ചുള്ള മികച്ച വിചിന്തനങ്ങൾ നല്കാൻ.